ഫോനി ചുഴലിക്കാറ്റ്: ഒഡിഷയില്‍ മരിച്ചത് 41 പേര്‍
കട്ടക്ക്: ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. വിവിധ അപകടങ്ങളില്‍പെട്ട് ചികിത്സയിലുള്ളവരാണ് മരിച്ചത്. ഇതോടെയാണ് മരണസംഖ്യ കൂടിയത്.
ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡിഷയുടെ ക്ഷേത്ര നഗരിയെന്ന് പറയപ്പെടുന്ന പുരി ഉള്‍പ്പെടെയുള്ള തീരദേശ മേഖല പൂര്‍ണമായും തകര്‍ന്നടിയുകയായിരുന്നു.
ചുഴലിക്കാറ്റ് കശക്കിയെറിഞ്ഞ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തിന് മുന്‍ഗണനാ പ്രാധാന്യം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
കുടിവെള്ളം എത്തിക്കാനായി വൈദ്യുതി തടസപ്പെട്ട സാഹചര്യത്തില്‍ ഡീസല്‍ മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.
ഈ മാസം 12ഓടെ തടസപ്പെട്ട വൈദ്യുതി പുനസ്ഥാപിക്കാനാകുമെന്ന് പൊതുഭരണ സെക്രട്ടറി സഞ്ജയ് സിങ് അറിയിച്ചു. ഒഡിഷയിലെ തീരദേശ മേഖലയിലെ 11 ജില്ലകളിലെ വൈദ്യുതി, ടെലികോം, കുടിവെള്ളം എന്നിവ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. 10ാം തിയതിയോടുകൂടി 80 ശതമാനം ജനങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കാനാകും. 12ഓടുകൂടി വൈദ്യുതി ലഭ്യത പൂര്‍ണമാക്കാനാകുമെന്നും പൊതുഭരണ സെക്രട്ടറി അറിയിച്ചു.
അതേസമയം, പുരി ജില്ലയില്‍ പൂര്‍ണ തോതില്‍ വൈദ്യുതി ലഭ്യമാക്കാന്‍ പിന്നേയും കാലതാമസം നേരിടുമെന്നാണ് വിവരം. ചുഴലിക്കാറ്റില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ഇവിടെയാണ്. 200 കി.മീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റില്‍ പുരി നഗരം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തില്‍ 5,030 കി.മീറ്റര്‍ 33 കെ.വി വൈദ്യുതി ലൈനുകളും 38,613 കി.മീറ്റര്‍ 11 കെ.വി ലൈനുകളും 11,077 ട്രാന്‍സ്‌ഫോര്‍മറുകളും 79,485 ലോ ടെന്‍ഷന്‍ ലൈനുകളും നശിച്ചിട്ടുണ്ട്. അഞ്ച് 400 കെ.വി ടവറുകള്‍, 220 കെ.വി ടവറുകള്‍ 44 എണ്ണവും 130 കെ.വിയുടെ 21 ടവറുകളും നാല് 220 കെ.വി ഗ്രിഡുകളും 132 കെ.വിയിലുള്ള നാല് ഗ്രിഡുകളും പുരിയില്‍ മാത്രം തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."