ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ല: മന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതി കാരണം മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ വര്‍ഷത്തപ്പോലെ തന്നെ ഭക്തരെ സ്വീകരിക്കുമെന്നും രാത്രി മലയകയറ്റം നിരോധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന അഭിപ്രായം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
പമ്പാതീരത്ത് ഇനി കോണ്‍ക്രീറ്റ് നിര്‍മിതിയുണ്ടാകില്ലെന്നും വാഹനങ്ങള്‍ക്കു നിയന്ത്രണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മറ്റു ശക്തമായ നിയന്ത്രണങ്ങള്‍ ശബരിമലയുടെ കാര്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
കളിപ്പാട്ടങ്ങളുടെയും പ്ലാസ്റ്റിക് സാധനങ്ങളുടെയും വില്‍പന നിരോധിച്ചേക്കും.
തീര്‍ഥാടകരെ രാത്രി മുഴുവന്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാതിരിക്കുന്നതും പരിശോധിക്കും. എല്ലാ വാഹനങ്ങളും നിലയ്ക്കലില്‍ നിര്‍ത്തിയിടുന്നതും അവിടെനിന്ന് കെ.എസ്.ആര്‍.ടി.സി സര്‍വിസ് മാത്രം പ്രയോജനപ്പെത്തുന്നതും ആലോചനയിലാണ്. നവംബര്‍ പകുതിയോടെ ആരംഭിക്കുന്ന തീര്‍ഥാടന സീസണ് മുന്‍പ് ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."