മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറ്
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വാഹനത്തിനുനേരെ അജ്ഞാതരുടെ ആക്രമണം. നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി സിദ്ധി ജില്ലയിലെ ചുര്ഹാത്തില് എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ വാഹനത്തിനു നേരെ കല്ലേറുണ്ടായത്.
ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരുക്കേറ്റില്ലെന്ന് ചുര്ഹാത്ത് പൊലിസ് ഇന്‍സ്പെക്ടര്‍ രാം ബാബു ചൗധരി അറിയിച്ചു.
പ്രതിപക്ഷ നേതാവ് അജയ് സിങിന്റെ മണ്ഡലത്തില്‍ വച്ചാണ് മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായതെന്ന് ബി.ജെ.പി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.
മുഖ്യമന്ത്രി നടത്തുന്ന ജന്‍ ആശിര്‍വാദ് യാത്ര ചുര്ഹാത്തില് എത്തിയപ്പോഴാണ് ചിലര്‍ അദ്ദേഹത്തിന്റെ വാഹനത്തിനു നേരെ കല്ലേറ് നടത്തിയതെന്നും വക്താവ് പറഞ്ഞു.
ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. തന്റെ രക്തത്തിനായി കോണ്‍ഗ്രസ് ദാഹിച്ച് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."