16കാരിയെ പീഡിപ്പിച്ച കേസ്: വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരേ ലുക്കൗട്ട് നോട്ടിസ്
അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാവുന്നു
വളാഞ്ചേരി: പീഡനാരോപണത്തെ തുടര്‍ന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച വളാഞ്ചേരി നഗരസഭ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവിലിനെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പതിനാറുകാരിയായ വിദ്യാര്‍ഥിനി ഷംസുദ്ദീന്‍ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.ചൈല്‍ഡ് ലൈന്‍ പരാതി പൊലിസിന് കൈമാറിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തത് .
സംഭവം വിവാദമായതോടെ പ്രതി വിദേശത്തേക്കു കടക്കുകയായിരുന്നു. പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ടെത്തുന്നതിനായാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്.
അതേസമയം, ഷംസുദ്ദീന്റെ അറസ്റ്റു വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിയെ രക്ഷിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ടോയെന്ന് അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കൊപ്പം പ്രതി നടത്തിയ യാത്രകളുടെയും മറ്റും ഫോട്ടോകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് മന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."