HOME
DETAILS
MAL
മന്ത്രിമാരുടെ വിദേശയാത്രക്ക് ഉല്ലാസയാത്രയെന്ന പഴി കേള്‍ക്കേണ്ടി വരും: വി. മുരളീധരന് എം.പി
backup
September 03 2018 | 21:09 PM
തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സൃഷ്ടിയെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ അത് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള സാഹചര്യത്തിലേക്ക് നീങ്ങരുതെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന് എം.പി. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച 'പ്രളയാനന്തര കേരളം' എന്ന വിഷയത്തിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണം മുതല്‍ കുടുംബശ്രീയെ വരെ, രാഷ്ട്രീയമായി കൂടെ നില്‍ക്കാത്തവരെ ഒപ്പം ചേര്‍ക്കാനുള്ള സംവിധാനമായാണ് ഉപയോഗിച്ചത്. അതുകൊണ്ട് നവകേരളം സൃഷ്ടിക്കുമ്പോള്‍ സങ്കുചിതമായ മനോഭാവത്തില്‍നിന്നും മാറിനില്ക്കാതെ ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."