HOME
DETAILS
MAL
സമരത്തിന് നേതൃത്വം നല്കിയ കെ.എസ്.യു ജില്ലാ പ്രസിഡന്റിന് കൊവിഡ്
backup
September 21 2020 | 01:09 AM
തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു കേന്ദ്രങ്ങളിലും സമരത്തിന് നേതൃത്വം നല്കിയ കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്താലി കായിപ്പാടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 14 വരെയുള്ള സമരങ്ങളില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് 15 ന് അടുത്ത ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോവുകയും ശനിയാഴ്ച കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. രോഗം സ്ഥിരീകരിച്ച വിവരം സെയ്താലി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. സമരങ്ങളില്‍ നേതാക്കളുമായും പ്രവര്‍ത്തകരുമായും അടുത്തിടപഴകിയിട്ടുണ്ട്. സമരങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചതിനാല്‍ സമരകേന്ദ്രങ്ങളിലുണ്ടായിരുന്ന പൊലിസുകാരുമായും സമ്പര്‍ക്കമുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."