HOME
DETAILS

ബി.എഡ് മാനദണ്ഡം: ബലിയാടായ  വിദ്യാര്‍ഥികള്‍ നീതി തേടുന്നു

  
backup
September 21 2020 | 01:09 AM

%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%a1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%82-%e0%b4%ac%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%9f%e0%b4%be%e0%b4%af
 
കോഴിക്കോട്: ബി.എഡ് പ്രവേശനത്തിന് സര്‍ക്കാരുണ്ടാക്കിയ വികലമായ തീരുമാനം കാരണം ദുരിതത്തിലായി വിദ്യാര്‍ഥികള്‍.
2012- 13 കാലത്തേക്കുമാത്രം ബി.എഡ് പ്രവേശനത്തിനായി മാറ്റം വരുത്തിയ എലിജിബിലിറ്റി മാനദണ്ഡമാണ് വിവിധ ജില്ലകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും ദുരിതമായിരിക്കുന്നത്. 
കാലിക്കറ്റ്, എം.ജി, കേരള സര്‍വകലാശാലകളില്‍ ഈ കാലയളവില്‍ ബി.എഡ് പരീക്ഷ എഴുതിയവരുടെ റിസള്‍ട്ട് റദ്ദാക്കിയതിനാല്‍ ഇപ്പോഴും കോഴ്‌സ് പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കാനോ ജോലിക്ക് അപേക്ഷിക്കാനോ ഇവര്‍ക്ക് സാധിക്കുന്നില്ല.
സര്‍വകലാശാലയില്‍ മാത്രം 35 വിദ്യാര്‍ഥികളുടെ റിസള്‍ട്ടാണ് സര്‍വകലാശാല തടഞ്ഞുവച്ചിരിക്കുന്നത്. ബി.എഡ് കോഴ്‌സ് തുടങ്ങിയതു മുതല്‍ 2012-13 കാലം വരെ പ്രവേശന യോഗ്യതയായി ബിരുദത്തിന് അഗ്രഗേറ്റഡ് ടോട്ടല്‍ 50% മാര്‍ക്കായിരുന്നു. 
 
എന്നാല്‍ 2012-13 വര്‍ഷം മാത്രം മെയിന്‍ പേപ്പറില്‍ ( പാര്‍ട്ട് 3) 50 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കി. ഈ തീരുമാനം തൊട്ടടുത്ത വര്‍ഷം മാറ്റുകയും പഴയതുപോലെയാക്കുകയും ചെയ്തു. 
എന്നാല്‍ മാറ്റിയ തീരുമാനപ്രകാരം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ പിന്നീട് സര്‍വകലാശാല വട്ടം കറക്കി.
സര്‍വകലാശാല പുതിയ നിബന്ധന കൊണ്ടുവന്ന കാലത്ത് കേരളത്തിനു പുറത്ത് വിവിധ സ്ഥാപനങ്ങളില്‍ 50% മാനദണ്ഡത്തില്‍ നിരവധി പേര്‍ ബി.എഡ് കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. 
അവരില്‍ പലരും വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്തു വരികയാണ്.
 
എന്നാല്‍ നിരവധി തവണ സര്‍വകലാശാലയുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടും തങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടായില്ലെന്ന് ഈ വിദ്യാര്‍ഥികള്‍ പരാതി പറയുന്നു.
പുതിയ നിയമം വന്നപ്പോള്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കേരള ഹൈക്കോടതി തങ്ങള്‍ക്ക് അനുവാദം തന്നുവെങ്കിലും റിസള്‍ട്ട് വന്നശേഷം സര്‍വകലാശാല അത് റദ്ദാക്കുകയായിരുന്നു. സര്‍ക്കാര്‍ എടുത്ത തീരുമാനം അവര്‍ തന്നെ തിരുത്തിയിട്ടും തങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ തയാറാവാത്തത് വിദ്യാര്‍ഥികളെ ഏറെ പ്രയാസത്തിലാക്കിയിരിക്കയാണ്. 
വിഷയവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയെ സമീപിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം വരാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
2012-13 വര്‍ഷത്തെ ബി.എഡ് കോഴ്‌സിന്റെ പ്രവേശന മാനദണ്ഡം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മാത്രം തീരുന്ന പ്രശ്‌നമാണിത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിനല്‍കി കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago