ഉറങ്ങാം നല്ല ശ്വസനത്തിലൂടെ...
ഉറങ്ങുന്നവരാണ് എല്ലാവരും എന്നാല്‍ എങ്ങനെ ഉറങ്ങണമെന്ന് നമുക്ക് പലര്‍ക്കും അറിയില്ലായെന്നതാണ് വസ്തുത. നമ്മള്‍ പലപ്പോഴും ഉറങ്ങുന്ന സമയത്ത് പ്രയാസം അനുഭവിക്കാറുണ്ട്. ചിലപ്പോഴൊക്കെ നമുക്ക് ഉറക്കം നഷ്ടപെടാറുമുണ്ട്. എന്തണ് ഇതിന് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശ്വസനവും ഉറക്കവും തമ്മില്‍ ബന്ധമുണ്ടെന്ന് തന്നെയാണ് ഇതിന് കാരണം.
ചിലരൊക്കെ പലപ്പോഴും രാത്രി ഉറങ്ങികൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്ടെന്ന് എഴുന്നേല്‍ക്കാറുണ്ട്. ഇതിന്റെ കാരണം കൃത്യമായി നമ്മുടെ ശ്വസനപ്രക്രിയ നടക്കാത്തതാണ്. നമ്മുടെ നാഡിവ്യവസ്ഥയില്‍ രണ്ട് കാര്യങ്ങളാണ് ഉള്ളത്.
1. റെസ്റ്റ് ഡിറെസ്റ്റ്: ഇതിനെ പാരാസെംപതറ്റിക് ഘട്ടമെന്നാണ് പറയുന്നത്.
2. ഫൈറ്റ് ഫ്‌ളൈറ്റ്: ഇത് സിംപതറ്റിക് ഘട്ടമാണ്. മാനസിക പിരിമുറുക്കം ഉണ്ടാവുന്ന സമയത്ത് പ്രതികരണമെന്ന നിലയിലാണ് സിംപതറ്റിക് ഘട്ടം പ്രവര്‍ത്തിക്കുന്നത്. ഈ സമയങ്ങളില്‍ നമ്മുടെ ഹൃദയനിരക്ക് വര്‍ധിക്കുകയും ശ്വസനം വേഗത്തിലാവുകയും ചെയ്യുന്നു. ഇത് നമുക്ക് ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ശ്വസനത്തിന്റെ പ്രാധാന്യം
മൂക്കിലൂടെ ശ്വസനം നടത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇത് നമ്മുടെ ശരീരത്തെ പാരാസെംപതറ്റിക് ഘട്ടത്തിലൂടെ കൊണ്ടു പോവുന്നു. എന്നാല്‍ വായ കൊണ്ട് ശ്വസനം നടത്തുമ്പോള്‍ സിംപതറ്റിക് ഘട്ടത്തിലേക്കാണ് ശരീരത്തെ കൊണ്ടുപോവുന്നത്. ഇത് നമ്മളെ പെട്ടെന്ന് ഉണര്‍ത്താന്‍ കാരണമാവുന്നു.
പരിഹാരമാര്‍ഗങ്ങള്‍
വായ നമുക്ക് ഭക്ഷണം കഴിക്കാനും മൂക്ക് നമുക്ക് ശ്വസിക്കാനുമാണ് ഉള്ളത്. എന്നാല്‍ നമ്മള്‍ പലപ്പോഴും വായകൊണ്ട് ശ്വസിക്കാറുണ്ട്. ഇതിന് പ്രധാനകാരണം വായിലൂടെ മൂക്കിലേക്ക് വായു പ്രവാഹമുള്ളതാണ്. അതുകൊണ്ട് തന്നെ ഉറങ്ങുന്ന സമയത്ത് നമ്മള്‍ വായ പൊത്തി വേണം ഉറങ്ങാന്‍. ഇത് നമ്മളെ മികച്ച ഉറക്കം നല്‍കാന്‍ സഹായിക്കും. പാരസെംപതറ്റിക് നാഡീവ്യവസ്ഥ നിട്ട്രിക് ഓക്‌സൈഡ് പുറത്തിറക്കും. ഇത് വായുവിലൂടെ വരുന്ന ബാക്റ്റീരിയെ ഇല്ലാതാക്കാന്‍ സഹായിക്കും.
ഇതര ശ്വസനരീതി
യോഗയുടെ ഭാഗമായുള്ള നാഡിശ്വസന രീതി പിന്തുടരുന്നത് ശരീരത്തിന് നല്ലതാണ്. മൂക്കിലെ ഒരു ദ്വാരം വിരലുകൊണ്ട് അടക്കുക. എന്നിട്ട് മറ്റേ മൂക്കിലെ ദ്വാരം കൊണ്ട് ശ്വാസം പതിയെ വിടുക. പിന്നീട് അടുത്ത മൂക്കിലെ ദ്വാരം വിരലുകൊണ്ട് അടക്കുക എന്നിട്ട് ശ്വാസം വിടുക. ഇത് ശരീരത്തിന് ആരോഗ്യകരമാണ്.
ശ്വാസം നീട്ടുന്ന രീതി
ആദ്യം മൂന്ന് തവണ ശ്വാസം വലിക്കുക. അതിന് ശേഷം അത് ആറ് ആക്കുക. പിന്നെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് അത് വര്‍ധിപ്പിക്കുക. ഇത് നല്ല ഉറക്കമുണ്ടാക്കാന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."