തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസ്സ സര്‍ഗലയം സമാപിച്ചു
ദമാം: സര്‍ഗവാസനകളുടെ നിറവും വര്‍ണവും ആസ്വാദകരില്‍ നവ്യാനൂഭുതി പകര്‍ന്നു നല്‍കി തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസ്സ സര്‍ഗലയം 2019 സമാപിച്ചു. സമസ്ത ഇസ്ലാമിക് സെന്റെറിന്റെ കാര്‍മികത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന തര്‍ബിയ്യത്തുല്‍ ഇസ്ലാം മദ്രസ്സയിലെ വിദ്യാര്‍ത്ഥികളുടെ നൈസര്‍ഗിക കഴിവുകളുടെ പ്രകടനവും, പരിപോഷണവും ലക്ഷ്യ വെച്ചു നടത്തപ്പെടുന്ന പരിപാടി വ്യത്യസ്ഥ മല്‍സര ഇനങ്ങള്‍ ഉള്‍പ്പെടെ വിവിധയിനം പ്രോഗ്രാമുകളുടെ സംഗമ വേദി കൂടിയായിരുന്നു . ഇസ്ലാമിക കലകളുടെ തനിമയും പൈതൃകവും വിളിച്ചോതുന്ന നിലയില്‍ സംവിധാനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പ്രോഗ്രാമുകളില്‍ 200 റോളം ഭാവി പ്രതീക്ഷകളായ കുരുന്നു പ്രതിഭകള്‍ മികവു തെളിയിച്ചു.പരിപാടികളുടെ സമാപനവും, സമ്മാന വിതരണ സംഗമവും എസ് ഐ സി നാഷണല്‍ വര്‍കിങ് സെക്രട്ടറി അബു ജിര്‍ഫാസ് മൗലവി ഉല്‍ഘാടനം ചെയതു.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹീം ഓമശ്ശേരി അധ്യക്ഷത വഹിച്ചു. മദ്രസ്സ പ്രധാന അധ്യാപകന്‍ മുസ്തഫ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം അല്‍മുന എം ഡി ടി പി മുഹമ്മദ്, മുഹമ്മദ് കുട്ടി കോഡൂര്‍, അബ്ദുല്‍ ഖാദര്‍മാസ്റ്റര്‍ വാണിയമ്പലം എസ് ഐ സി ഈസ്റ്റന്‍ പ്രോവിന്‍സ് സെക്ക്രട്ടറി അബ്ദുറഹ്മാന്‍ പൂനൂര്‍, ഫവാസ് ഹുദവി, മാഹീന്‍ വിഴിഞ്ഞം, ബഷീര്‍ ബാഖവി, എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു. സവാദ് ഫൈസി വര്‍ക്കല, നാസര്‍ വയനാട്, മൊയ്തീ പട്ടാമ്പി, ഹാരിസ് കാസര്‍ഗോഡ്, നാസര്‍ വയനാട്, റാഫി പട്ടാമ്പി, ബാസിത് പട്ടാമ്പി, അബുയാസീന്‍, ഉണ്ണീന്‍കുട്ടി, അശ്‌റഫ് അഷ്‌റഫി എന്നിവര്‍ സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മാമുനിസാര്‍ സ്വാഗതവും മജീദ് മാസ്റ്റര്‍ വാണിയമ്പലം നന്ദിയും പറഞ്ഞു.
ഖുര്‍ആന്‍ പാരായണ മല്‍സര വിജയികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ മര്‍ഹും പി കെ അബുബക്കര്‍ മുസ്ലിയാര്‍ സ്മാരക സ്വര്‍ണ നാണയ അവാര്‍ഡുകള്‍ നജാ ഫാത്വിമ (സബ് ജുനിയര്‍) സാറ സജ (ജുനിയര്‍) ബിന്ശാദ് സീനിയര്‍ എന്നിവരും. രണ്ടാം സ്ഥാനത്തിനായിയുള്ള മര്‍ഹും ഹസന്‍ കണ്ണ്! മുസ്ലിയാര്‍ സ്മാരക അവാര്‍ഡ്കള്‍ മുഹമ്മദ് ടികെ (സബ് ജുനിയര്‍) മിഷ്അല്‍ കെ ടി (ജുനിയര്‍) നജാ മറിയം (സീനിയര്‍) എന്നിവരും മുന്നാം സ്ഥാനത്തിനായുള്ള മര്‍ഹൂം മറിയുമ്മ ഹജ്ജുമ്മ സ്മാരക അവാര്‍ഡുകള്‍ ഫൈഹ ഫൈസല്‍ (സബ് ജുനിയര്‍) മുഹമ്മദ് കൈഫ് (ജുനിയര്‍) സാലിമാ ഷാഫി (സീനിയര്‍) എന്നിവരും കരസ്ഥമാക്കി.
2018 19 വര്‍ഷത്തെ സ്‌കൂള്‍ സിലബസ് അനുസരിച്ചുള്ള പൊതു പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഫെസ്റ്റില്‍ ആദരിച്ചു. ടകഇ ട്രെന്റിനു കീഴില്‍ 'ജ്ഞാന വെളിച്ചത്തിലുടെ സേവന വിശുദ്ധിയിലേക്ക്' എന്ന പ്രമയത്തെ അധികരിച്ചു നടന്ന ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്കുള്ള സ്വര്‍ണ്ണ മെഡലുകള്‍ ചടങ്ങില്‍ വിതരണം ചെയതു. 'വചനാമൃതം വഴികാട്ടുന്നു ' ഹദീസ് വിജ്ഞാന പരീക്ഷയില്‍ സഊദി നാഷണല്‍ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഉപഹാരങ്ങള്‍ വിജയികള്‍ക്ക് കൈമാറി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."