തിരുവനന്തപുരം അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടിക സങ്കീര്‍ണം; എം.എല്‍.എമാരായ ഷാഫി പറമ്പിലും ശബരിനാഥും നിരീക്ഷണത്തില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സെക്രട്ടറിയേറ്റിലെ സമരങ്ങള്‍ നേരിടുന്നതില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടിക സങ്കീര്‍ണമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം പൊലിസ് ആസ്ഥാനത്തിന് മുന്നില്‍ നിന്നും ഷാഫി പറമ്പലിനെയും ശബരിനാഥനെയും അറസ്റ്റ് ചെയ്തത് ഇദ്ദേഹമാണ്. ഇതേതുടര്‍ന്ന് ഇരുവരും ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
അതേസമയം, പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ 50 പൊലിസുകാരെ പരിശോധിച്ചതില്‍ ഏഴു പേര്‍ക്കും രോഗം കണ്ടെത്തി. തുമ്പ പൊലിസ് സ്റ്റേഷനിലെ 11 പൊലിസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സിറ്റി പൊലിസ് കമ്മീഷണറുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫിസര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."