ധാര്‍മിക ബോധമുള്ള സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി ഉലമാ ഉമറാ കൂട്ടായ്മ അനിവാര്യം: ഷാജഹാന്‍ ദാരിമി പനവൂര്‍
കണിയാപുരം: അധര്‍മകാരികളുടെയും സാമൂഹ്യ വിരുദ്ധരുടെയും അഴിഞ്ഞാട്ടം നാള്‍ക്കുനാള്‍ വര്‍ധിച്ച്‌വരുന്ന സാഹചര്യത്തില്‍ ഇത്തരക്കാരെ നിലയ്ക്കുനിര്‍ത്തി സാമൂഹികാന്തരീകം സമാധാന പൂര്‍ണം ആക്കുവാന്‍ ഉലമാ ഉമറാ കൂട്ടായ്മ അനിവാര്യമാണെന്നും അതിനായി പരസ്പരം കൈകോര്‍ത്ത പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ ഇരുവിഭാഗവും മുന്നിട്ടിറങ്ങണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ ദാരിമി പറഞ്ഞു.
ഇതിനായി ഉയര്‍ന്ന മതവിദ്യാഭ്യാസം ലഭിക്കുന്ന ഹയര്‍ സെക്കന്‍ഡറി മദ്‌റസകളും ജൂനിയര്‍ കോളജുകളും ഡിപ്ലോമ കോഴ്‌സുകളും എല്ലാ മഹല്ലുകളിലും സ്ഥാപിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ കണിയാപുരം മേഖലാ കണ്‍വന്‍ഷനില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നൗഷാദ് ബാഖവി യോഗം ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.എം.എ സംസ്ഥാന സെക്രട്ടറി കെ.എം കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ഷെരീഫ് ദാരിമി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.ആര്‍ ഷറഫുദ്ദീന്‍ അല്‍ ജാമിഈ, റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ത്വാഹാ ദാരിമി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് നസീര്‍ഖാന്‍ ഫൈസി, ജനറല്‍ സെക്രട്ടറി ഷാനവാസ് മാസ്റ്റര്‍, എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസന്‍ ആലംകോട്, മുഫത്തിഷുമാരായ എസ്. അഹ്മദ് റഷാദി ചുള്ളിമാനൂര്‍, യഹ്‌യ നിസാമി സംസാരിച്ചു. എസ്.കെ.എം.എം.എ കണിയാപുരം റെയിഞ്ച് ഭാരവാഹികളായി സയ്യിദ് ശിഹാബ് തങ്ങള്‍ (പ്രസി), മുഹമ്മദ് ശാഫി, കടവില്‍ നാസര്‍ (വൈസ് പ്രസിഡന്റുമാര്‍), എ. വാഹിദ് (ജന. സെക്ര), നിസാം (ജോ. സെക്ര), നഹാസ് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."