മേലുദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങി
പുനലൂര്‍(കൊല്ലം): മേലുദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിനായി ജീവനക്കാര്‍ അവധിയെടുക്കാതെ ജോലിസമയത്ത് കൂട്ടത്തോടെ മുങ്ങിയത് പുനലൂര്‍ സപ്ലൈ ഓഫിസില്‍ ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. ഓഫിസിലെത്തിയ ജനങ്ങള്‍ പ്രതിഷേധിച്ചതോടെ മുങ്ങിയ ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി നല്കി പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ നടത്തിയ നീക്കവും വിവാദത്തിലായി. വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിനാളുകളാണ് ഇന്നലെ രാവിലെ പത്തുമുതല്‍ പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ എത്തിയത്. ജനങ്ങള്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഉദ്യോഗസ്ഥരുടെ പൊടിപോലും ഓഫിസില്‍ കാണാനായില്ല. കാര്യം തിരക്കിയപ്പോഴാണ് മേലുദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജോലി സമയത്ത് ഉദ്യോഗസ്ഥര്‍ മുങ്ങിയതെന്ന് വ്യക്തമായത്.
ഓഫിസില്‍ ആകെ 16 ജീവനക്കാരാണുള്ളത്. അതില്‍ രണ്ടുപേര്‍ ഒഴിച്ച് താലൂക്ക് സപ്ലൈ ഓഫിസര്‍ അടക്കം 14 പേരും നാലു മണിക്കൂറോളമാണ് ഓഫിസില്‍ നിന്ന് മുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."