HOME
DETAILS

ജില്ലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സുലഭം

  
backup
July 22, 2016 | 10:41 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af-2




കുറവിലങ്ങാട് :ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന മുറ പോലെ നടക്കുന്നുവെങ്കിലും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സുലഭം. പല സ്ഥലങ്ങളിലും വീടുകള്‍ കേന്ദ്രീകരിച്ചും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.
 നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്കായി പൊലിസും, എക്‌സൈസും പരിശോധനകള്‍ തുടരുമ്പോള്‍ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കോളജ്-സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ലഹരി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നത് മാതാപിതാക്കള്‍ക്കിടയിലും ആശങ്ക പരത്തുന്നു. ഏറ്റുമാനൂര്‍, പാലാ, കടുത്തുരുത്തി, വൈക്കം, കുറവിലങ്ങാട്, രാമപുരം, കോട്ടയം ടൗണ്‍, കുമരകം പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ ഇവയുടെ വില്‍പന നടക്കുന്നുണ്ട്.
പൊലിസിന്റേയും, എക്‌സൈസിന്റേയും ഒത്താശകളും, സംരക്ഷണവുമുണ്ടെന്നുള്ള ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നിവൃത്തിയില്ലാതെ നടത്തിയ പരിശോധനകള്‍ മാത്രമാണു ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ആക്ഷേപവും ശക്തം.പലരെയും ഉദ്യോഗസ്ഥര്‍ ഇത്തരം കേസുകളുടെ പേരില്‍ പിടികൂടാറുണ്ടെങ്കിലും ഉപയോഗത്തില്‍ കുറവില്ലെന്നതാണു വാസ്തവം. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരില്‍ നിന്നും ജില്ലയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പലയിടങ്ങളിലും ലഭിക്കുന്നുവെന്നതാണ് സത്യം. എന്നാല്‍ ഇത്തരത്തിലുള്ള പരിശോധന നടത്തുവാന്‍ അധികൃതര്‍ തയാറായിട്ടില്ല.
പലയിടത്തും കേസ് രജിസ്റ്റര്‍ ചെയ്തതുപോലും ദുര്‍ലഭമായ വകുപ്പുകള്‍ ചുമത്തി പിഴ ഈടാക്കുകയാണു ചെയ്തിട്ടുള്ളത്. വില്‍പന സംഘങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ എക്‌സൈസിന് കൈമാറിയാല്‍പോലും ചില രഹസ്യ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വിവരം ചോര്‍ത്തിക്കൊടുക്കുന്നതുമൂലമാണു പാലാ, രാമപുരം, പൊന്‍കുന്നം, കുമരകം മേഖലകളിലെ സംഘത്തെ പിടികൂടുവാന്‍ സാധിക്കാത്തത് എന്നാണ് നാട്ടുകാരുടെ പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ മർദനക്കേസ്:  ഒടുവിൽ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  3 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  3 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  3 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  3 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  3 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  3 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago