HOME
DETAILS
MAL
ഒഡിഷ: വൈദ്യുതി മേഖലയെ പൂര്‍വസ്ഥിതിയിലാക്കാന്‍ കേരളത്തില്‍നിന്ന് പ്രത്യേക സംഘം
backup
May 09 2019 | 17:05 PM
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് മൂലം താറുമാറായ ഒഡിഷയിലെ വൈദ്യുതി മേഖലയെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ട് വരാന്‍ കേരളത്തിന്റെ കൈത്താങ്ങ്. കെ.എസ്.ഇ.ബിയുടെ എന്‍ജിനീയര്‍മാരും സബ് എന്‍ജിനീയര്‍മാരും ലൈന്മാന്മാരുമടങ്ങുന്ന 30അംഗ സംഘം ഇന്നലെ ഷാലിമാര്‍ എക്സ്പ്രസില്‍ ഒഡിഷയിലേക്ക് യാത്ര തിരിച്ചു. കൂടുതല്‍ വിദഗ്ധ സംഘങ്ങള്‍ വരും ദിവസങ്ങളില്‍ തിരിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കെ.എസ്.ഇ.ബി വിദഗ്ധ സംഘത്തെ അയക്കുന്നത്. കൂടാതെ 10 കോടി രൂപ സഹായം അനുവദിക്കാനും കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."