മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമം: പ്രതിഷേധിച്ചു
ഏറ്റുമാനൂര്‍ : എറണാകുളത്തും തിരുവനന്തപുരത്തും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ നടത്തിയ അക്രമത്തില്‍ ഏറ്റുമാനൂര്‍ മീഡിയാ സെന്റര്‍ പ്രതിഷേധം രേഖപ്പെടുത്തി.
നിയമത്തിന്റെ കാവലാള്‍മാരായ അഭിഭാഷകര്‍ ഗുണ്ടായിസത്തിലേക്ക് തരം താഴുന്നതില്‍ നിന്നും പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജു കുടിലിലിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍, ട്രഷറര്‍ ജോസ് കാണക്കാരി, കെ.ജി.ഹരിദാസ്, ബി.ഹരികുമാര്‍, അനില്‍ വള്ളിക്കോട്, പി.ഷണ്‍മുഖന്‍, ഷൈജു തെക്കുഞ്ചേരി, കെ.ജി രഞ്ജിത് എന്നിവര്‍ പ്രസംഗിച്ചു.
പാലാ: കൊച്ചിയില്‍ ഹൈക്കോടതിമന്ദിരത്തിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിപരിസരത്തും മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയും മര്‍ദിക്കുകയും ചെയ്ത അഭിഭാഷകരുടെ നടപടിക്കെതിരേ പാലായില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
കുരിശുപള്ളിക്കവലയില്‍നിന്ന് ടൗണില്‍ക്കൂടി ളാലം പാലം ജങ്ഷനിലേക്ക് നടന്ന പ്രകടനത്തില്‍ പാലായിലെ ദൃശ്യമാധ്യമ-പത്രപ്രവര്‍ത്തകര്‍ ഒന്നടങ്കം പങ്കെടുത്തു.
യോഗത്തില്‍ ജയ്‌സണ്‍ ജോസഫ്, കെ.ആര്‍. ബാബു, ജോണി ജോസഫ്, പി.ആര്‍. രാജീവ്, ബിജു കൂട്ടപ്ലാക്കല്‍, സി.ജി. ഡാല്‍മി, സിജി മേല്‍വെട്ടം, ജോമോന്‍ ഏബ്രഹാം, സിനു പാളയം, ടി.എന്‍. രാജന്‍, കെ.എസ്. വിനോദ്കുമാര്‍, കെ.ജെ. സാന്‍, ജോസ് ചെറിയാന്‍, സുനില്‍ പാലാ, ആന്റോ നെല്ലിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."