ഒറ്റയാനും കാട്ടനക്കൂട്ടവും; ഭീതിയില്‍ ഗുണ്ടുമല സ്വദേശികള്‍
മറയൂര്‍: കാട്ടാനക്കൂട്ടവും അതിന് പുറമേ ഒറ്റയാനും തമ്പടിച്ചിരിക്കുന്നതിനാല്‍ ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളികള്‍ ഭീതിയില്‍.
മറയൂര്‍ മൂന്നാര്‍ പാതയില്‍ നിന്നൂം പതിനഞ്ച് കിലോമീറ്റര്‍ ഉള്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗുണ്ടുമല എസ്റ്റേറ്റിലേക്കുള്ള രണ്ട് പാതകളില്‍ ഒരെണ്ണം മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകായാണ്.
പിന്നീട് ഏക ആശ്രയമായ പതയാണ് കാട്ടനക്കൂട്ടവും രാപകള്‍ വ്യതാസവുമില്ലാതെ ഒറ്റയാനും കൈയടക്കിയിരിക്കുന്നത്. ഗുണ്ടുമല ന്യൂ ഡിവിഷനിലെ തൊഴിലാളികളാണ് ആനശല്യം കാരണം ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത്.തേയിലതോട്ടങ്ങളിലെ ലയങ്ങള്‍ക്ക് സമീപം തൊഴിലാളികള്‍ കൃഷി ചെയ്ത ശീതകാല വിളകളും വാഴകൃഷികളും പൂര്‍ണ്ണമായും നശിപ്പിച്ചു.വൈകുന്നേരമായാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. തോട്ടം മേഖലയായതിനാല്‍ വനം വകുപ്പിലെ ജീവനക്കാരുടെ സേവനം ഇവിടെ ലഭിക്കാറില്ല. ഭാഗികമായി ഒറ്റപ്പെട്ട നിലയിലുള്ള തൊഴിലാളികള്‍ കാട്ടാന ശല്യം കൂടി ആയതോടെ ആകെ വലഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."