ചക്കവണ്ടിക്ക് സ്വീകരണം നല്‍കി
കരുനാഗപ്പള്ളി: ചക്ക ആരോഗ്യപോഷക സുരക്ഷയ്ക്ക് എന്ന സന്ദേശവുമായി എത്തിയ ചക്കവണ്ടിക്ക് നഗരസഭയ്ക്കു മുന്നില്‍ സ്വീകരണം നല്‍കി.
നാട്ടരങ്ങും കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയത്. അത്യുല്‍പ്പാദനശേഷിയുള്ള പ്ലാവിന്‍തൈ, ചക്ക ഐസ്‌ക്രീമുകള്‍, ജാം, ഹല്‍വ, സ്‌ക്വാഷ്, ചോക്ലേറ്റ്, മിക്ചര്‍, ചക്കക്കുരുപ്പുട്ട്, ഉപ്പുമാവ്, ബിരിയാണി തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ പ്രത്യേകം തയാറാക്കിയ ചക്കവണ്ടിയില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ 11ന് തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായിവിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ചക്കവണ്ടിയില്‍ രോഗപ്രതിരോധനത്തിനും ചികിത്സയ്ക്കും യഥാര്‍ഥ ജൈവവിഭവമായ ചക്കയെ പരിചയപ്പെടുത്തുക എന്നതാണ് സന്ദേശം. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ശോഭന സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശിവരാജന്‍, സുരേഷ്പനക്കുളങ്ങര, എം.കെ വിജയഭാനു, നാട്ടരങ്ങ് സെക്രട്ടറി എം.കെ ബിജു മുഹമ്മദ്, കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ താലൂക്ക് ട്രഷറര്‍ ശിവപ്രസാദ് പ്രസംഗിച്ചു.
വിവിധ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ചക്കയില്‍ നിന്നും വിവിധ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് ജാഥാക്യാപ്റ്റന്‍ ജി.ആര്‍ ഷാജി, ജാഥാ അംഗങ്ങളായ ലൈല മണ്ണില്‍, സി.ഡി സുനീഷ് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."