HOME
DETAILS
MAL
കൊവിഡ് കാലത്തെ ഗര്‍ഭധാരണം വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിക്കണമെന്ന് വിദഗ്ധര്‍
backup
September 22 2020 | 00:09 AM
തിരുവനന്തപുരം: കൊവിഡ് കാലത്ത് പുറത്തിറങ്ങാതിരിക്കുന്നതിനാല്‍ ഗര്‍ഭിണികളായവര്‍ വിറ്റാമിന്‍ ഡിയുടെ അളവ് സ്ഥിരമായി പരിശോധിക്കണമെന്നും കുറവുണ്ടെങ്കില്‍ ഗുളികകള്‍ കഴിക്കണമെന്നും വിദഗ്ധര്‍. വിറ്റാമിന്‍ ഡിയുടെ കുറവ് എല്ലാവര്‍ക്കും ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും ഗര്‍ഭിണികളില്‍ ഇത് കൂടുതല്‍ അപകടകരമാണെന്ന് അമ്യൂസിയം ആര്‍ട് സയന്‍സ് സംഘടിപ്പിച്ച വെബിനാര്‍ ചൂണ്ടിക്കാട്ടി.
കൊവിഡ് കാലം ഗര്‍ഭധാരണത്തിന് അനുയോജ്യമായ സമയമല്ലെന്നാണ് മാതൃശിശു രോഗ വിദഗ്ധരായ പാനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയത്. ഗര്‍ഭിണികളില്‍ അഞ്ചു ശതമാനം പേരിലെങ്കിലും രോഗം ബാധിക്കാനും തീവ്രമാകാനും സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രക്തത്തിലൂടെ ഈ രോഗം പകരുമോയെന്ന കാര്യം ഇതുവരെ ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
എന്നാല്‍ ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദം, ന്യൂമോണിയ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനും ഒന്നിലേറെ അവയവങ്ങളെ ഇത് ബാധിക്കാനും ഇടയാക്കിയേക്കാം. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് വളരെക്കുറച്ചു മാത്രമേ ആശുപത്രി സന്ദര്‍ശനം പാടുള്ളു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഗര്‍ഭത്തിന്റെ 12, 20, 28, 36 എന്നീ ആഴ്ചകളില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം ആവശ്യമുള്ളു. ഡോക്ടര്‍- രോഗീ ബന്ധത്തിന്റെ പതിവ് ഊഷ്മളത നഷ്ടപ്പെടുന്ന കാലംകൂടിയായതിനാല്‍ ഗര്‍ഭിണികള്‍ക്ക് പലതരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
നവജാത ശിശുക്കള്‍ക്ക് മുലയൂട്ടലും കൃത്യമായ കുത്തിവയ്പ്പുകളും നല്‍കണമെന്നും വെബിനാറില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
റീപ്രൊഡക്ടീവ് മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. ആര്‍. അനുപമ മോഡറേറ്ററായിരുന്നു. ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് ഡോ. ബി.പ്രസന്ന കുമാരി, കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. എന്‍.ആര്‍.റീന, ശിശുരോഗ വിദഗ്ധന്‍ ഡോ. ഐ. റിയാസ്, നവജാതശിശു വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജെ. പിയോ ജയിംസ്, ഡോ. ജെ.എസ്.വീണ, ഇന്റന്‍സിവിസ്റ്റ് ഡോ. സജീഷ് ഗോപാലന്‍, സാമൂഹ്യപ്രവര്‍ത്തകനായ മൈത്രേയന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."