HOME
DETAILS
MAL
'കേന്ദ്രമന്ത്രി വി. മുരളീധരനെ ചോദ്യംചെയ്യണം'
backup
September 22 2020 | 00:09 AM
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ചോദ്യംചെയ്യണമെന്ന് ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗിലാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പാര്‍ലമെന്റില്‍ പറഞ്ഞിട്ടും മുരളീധരന്‍ ഡിപ്ലോമാറ്റിക് ബാഗില്‍ അല്ലെന്ന് പറയുന്നത് ദുരൂഹമാണ്.
ഇത് കേസ് ദുര്‍ബലമാക്കാനും വിദേശകാര്യ വകുപ്പിന്റെ പിടിപ്പുകേട് മറച്ചുവയ്ക്കാനുമാണ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന വിഷയത്തില്‍ ആവര്‍ത്തിച്ച് പ്രസ്താവന നടത്തി ആശയക്കുഴപ്പമുണ്ടാക്കി അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന മുരളീധരന്‍ സംശയത്തിന്റെ നിഴലിലാണ്. പ്രതികളെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. നികുതി റിട്ടേണിലും നാമനിര്‍ദേശ പത്രികയിലും വരുമാനമില്ലെന്നാണ് മുരളീധരന്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനുശേഷവും സമാന്തര ഓഫിസ് നടത്താനും പിന്നീട് കേന്ദ്രമന്ത്രിയായ ശേഷം കഴക്കൂട്ടത്തും ഡല്‍ഹിയിലുമായി പന്ത്രണ്ടോളം സ്റ്റാഫിനെ വയ്ക്കാനുമുള്ള വരുമാനം എവിടെ നിന്നാണ് ലഭിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷിക്കണം.
ഇക്കാര്യമാവശ്യപ്പെട്ട് എന്‍.ഐ.എ, സി.ബി.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലോക താന്ത്രിക് യുവജനതാദള്‍ കത്തയച്ചിരുന്നു. എന്നാല്‍, മറുപടി ലഭിച്ചില്ല. ഇതിനെതിരേ കോടതിയില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."