HOME
DETAILS
MAL
കൊവിഡ് വ്യാപനം: മഹാനഗരങ്ങളെയും പിന്നിലാക്കി തലസ്ഥാനം
backup
September 22 2020 | 00:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ രാജ്യത്തെ മഹാനഗരങ്ങളെയും പിന്നിലാക്കി തലസ്ഥാനം. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ അനുസരിച്ച് പത്തുലക്ഷം പേരില്‍ എത്രപേര്‍ക്ക് പുതിയതായി രോഗം ബാധിച്ചുവെന്നതില്‍ തിരുവനന്തപുരം രാജ്യത്ത് ഏഴാം സ്ഥാനത്താണ്. തിരുവനന്തപുരത്ത് പത്തുലക്ഷം പേരില്‍ 1,403 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുന്നുവെന്നാണ് കണക്കുകള്‍. മുംബൈയില്‍ ഇത് 1,212ഉം ചെന്നൈയില്‍ 991ഉം ആണ്. പൂനെ (3,075), നാഗ്പൂര്‍ (2,837), ബംഗളൂരു (2,526), കിഴക്കന്‍ ഗോദാവരി (1,913), ഡല്‍ഹി (1,442), നാസിക് (1,404) എന്നിവയാണ് തിരുവനന്തപുരത്തിന് മുന്നിലുള്ളത്.
ഈ മാസം 12 മുതല്‍ 19 വരെയുള്ള ഒരാഴ്ചക്കാലം ആകെ 5,211 കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. 35 പേരുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഈയാഴ്ച അവസാനത്തോടെ പ്രതിദിനം ആയിരത്തിലധികം കേസുകള്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."