പ്രളയബാധിത ധനസഹായ വിതരണം പട്ടികജാതി വികസന വകുപ്പിന് പ്രത്യേക കര്‍മ്മസേന
കാക്കനാട്: പ്രദേശങ്ങളിലെ പട്ടികജാതിക്കാര്‍ക്കുള്ള ധനസഹായ വിതരണത്തിന് പട്ടികജാതി വികസന വകുപ്പ് പ്രത്യേക കര്‍മ്മ സേനയെ രൂപീകരിച്ചു. ഇതനുസരിച്ച് പ്രളയ ബാധിതരായ പട്ടിക ജാതിക്കാരുടെ വീട്ടില്‍ പട്ടിക ജാതി വികസന വകുപ്പിലെ ജീവനക്കാര്‍, എസ്.സി പ്രമോട്ടര്‍മാര്‍, സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. ഇതുപ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
കാലാവധി കഴിഞ്ഞ സര്‍ട്ടിഫിക്കറ്റും പരിഗണിക്കും. അത് ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ ജാതിയോ, പട്ടികജാതി വികസന വകുപ്പിന്റെ ഏതെങ്കിലും ധനസഹായം ലഭിച്ചതിന്റെ രേഖയോ ഹാജരാക്കാവുന്നതാണ്. ഒരു രേഖയും ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട് സമുദായ സംഘടനയുടെ സാക്ഷ്യപത്രത്തോടൊപ്പം വാര്‍ഡ് മെമ്പറുടെയോ കൗണ്‍സിലറുടെയോ ലെറ്റര്‍പാഡിലുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലും ആനുകൂല്യം ലഭിക്കുമെന്ന് ജില്ല പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോണ്‍ അറിയിച്ചു. ഒരു കുടുംബത്തിന് 5000 രൂപ നിരക്കില്‍ 15 ലക്ഷം രൂപയാണ് പട്ടികജാതി വികസന വകുപ്പ് ധനസഹായം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."