ഐ.ടി നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം കെ.എ.ടി.എഫ്
കടമേരി: അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാകുന്നതിന് ഐ.ടി പരിശീലനം നിര്‍ബന്ധമായും പരീശീലിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് തോടന്നൂര്‍ ഉപജില്ല കെ.എ.ടി.എഫ് ജനറല്‍ ബോഡി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഭാഷാധ്യാപകര്‍ക്ക് ഐ.ടി പരിശീലനം നേടുന്നതിനുള്ള വേണ്ടത്ര സാഹചര്യങ്ങള്‍ സൃഷ്ടിക്കാതെ ഇത്തരം പരിശീലനം നിര്‍ബന്ധമാക്കി അധ്യാപകരുടെ ഇന്‍ക്രിമെന്റും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെക്കുന്ന വിദ്യാഭ്യാസ അധികൃതരുടെ നടപടി കടുത്ത മോഹമാണെന്നും യോഗം കുറ്റപ്പെടുത്തി. പി. അബ്ദുറഹ്മാന് അധ്യക്ഷനായി.
പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് വി.കെ സുബൈര്‍, വൈസ് പ്രസിഡന്റ്, എം.കെ ബശീര്‍, പി.പി കുഞ്ഞമ്മദ്, ഇ. ജാഫര്‍, ടി.പി ഹമീദ് ജനറല്‍ സെക്രട്ടറി എ.ടി അബ്ദുല്‍ ജലീല്‍, ജോ. സെക്രട്ടറി. പി. അബ്ദുല്‍ മജീദ്, കെ.കെ അബ്ദുല്‍ കരീം, ടി.പി അബ്ദുറഹീം, സി.എച്ച് അശ്റഫ്. ട്രഷറര്‍ കെ. അബുല്ലൈസ്. ജില്ലാ സെക്രട്ടറി ടി.കെ ഹാരിസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."