HOME
DETAILS
MAL
താനൂര്‍ ഗവ. കോളജ് യൂനിയന്‍ എസ്.എഫ്.ഐ നിലനിര്‍ത്തി
backup
September 04 2018 | 06:09 AM
താനൂര്‍: താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് യൂനിയന്‍ എസ്.എഫ്.ഐ നിലനിര്‍ത്തി.
എട്ട് ജനറല്‍ സീറ്റുകളില്‍ ഏഴെണ്ണം നേടിയാണ് യൂനിയന്‍ നിലനിര്‍ത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് എസ് .എഫ്. ഐ യൂനിയന്‍ നേടുന്നത്. 170 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എസ്.എഫ് .ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ വിജയം.
എം. പ്രണവ് ( ചെയര്‍മാന്‍), എന്‍. അനുശ്രീ ( വൈസ് ചെയര്‍മാന്‍), മുഹമ്മദ് റസല്‍( ജനറല്‍ സെക്രട്ടറി) കൃഷ്‌ണേന്ദു (ജോ.സെക്രട്ടറി), വിഷ്ണു (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), ഫായിസ് (ജനറല്‍ ക്യാപ്റ്റന്‍) എന്നിവരാണ് ജനറല്‍ സീറ്റില്‍ ജയിച്ച എസ്.എഫ്.ഐ പ്രതിനിധികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."