മൂത്തേടം സ്കൂളില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കരുളായി: മൂത്തേടം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്തിന്റെ ഫ@് ഉപയോഗിച്ച് പണികഴിപ്പിച്ച സ്റ്റേജ് ഉള്പടെയുള്ള ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം കേരളത്തിന് കൈതാങ്ങാവുവാന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
1971ല്‍ അന്നത്തെ മുഖ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത എല്‍.പി വിഭാഗം കെട്ടിടം കാലപ്പഴക്കത്താല്‍ തകര്ച്ചാഭീക്ഷണി നേരിട്ട പശ്ചാതലത്തിലാണ് ഈ കെട്ടിടം പൊളിച്ച് നീക്കി ജില്ലാ പഞ്ചായത്തിന്റെ 49.50 ലക്ഷം രൂപ ചിലവഴിച്ച് പുതിയ കെട്ടിടം പണി കഴിപ്പിച്ചത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം സെറീന മുഹമ്മദാലി അധ്യക്ഷയായി. സംസ്ഥാനത്തെ മികച്ച എന്‍.എസ്.എസ് വാള@ിയറായി തെരഞ്ഞെടുത്ത റിംഷാന്‍, ക്ലസ്റ്ററിലെ മികച്ച പി.ടി.എ പ്രസിഡന്റായി തെരഞ്ഞെടുത്ത കോട്ടയില്‍ ബഷീര്‍, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയവര്‍ തുടങ്ങിയവരെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു.
മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധമണി, ജില്ലാ പഞ്ചായത്തംഗം ഇസ്മായില്‍ മൂത്തേടം, പി.ടി.എ പ്രസിഡന്റ് കോട്ടയില്‍ ബഷീര്‍, ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ പി.ഇല്മുന്നീസ്, ഉഷാ സന്തോഷ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ കെ.സുബൈദ, ഇ. സൈറാബാനു,പ്രിന്സിപാള് എല്‍.വൈ സുജ, പ്രധാന അധ്യാപകന് കെ.കെ ബാലകൃഷ്ണന്, എസ്.എം.സി ചെയര്‍മാര്‍ മുനീര്‍ കാവുങ്ങല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."