സഊദിയിൽ കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരണപ്പെട്ടു
റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരണപ്പെട്ടു. അൽറസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റിയാസ് പുലോത്തും കണ്ടി (35) യാണ് മരണപ്പെട്ടത്. പത്ത് ദിവസം മുമ്പാണ് റിയാസിന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റാവുകയും രോഗം മൂർഛിച്ചതിനാൽ കഴിഞ്ഞ ദിവസം വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകനായ റിയാസ് അൽറസിൽ ഫ്രറ്റേണിറ്റി ഫോറത്തിൻ്റെ കൊവിഡ് സന്നദ്ധ സേവനങ്ങളിൽ സജീവമായിരുന്നു. ഹൗസ് ഡ്രൈവർ വിസയിലായിരുന്ന യുവാവ് കഴിഞ്ഞ മാസമാണ് പുതിയ സ്പോൺസറിലേക്ക് മാറ്റിയത്. അയ്യൂബ്, നഫീസ എന്നിവരുടെ മകനാണ്. ഭാര്യ: ഫാത്വിമ. മക്കൾ: സ്വാലിഹ ഹിബ, മുഹമ്മദ് സ്വാലിഹ്.
മയ്യത്ത് അൽറസിൽ ഖബറടക്കുന്നതിനു വേണ്ടി ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകരായ ഫിറോസ് മലപ്പുറം, അയ്യൂബ് പാണ്ടായി, ഷംനാദ് പോത്തൻകോട്, സാലിഹ് കാസർകോഡ്, ഫോറം അൽഖസീം ഏരിയ പ്രസിഡൻ്റ് ഷാനവാസ് കരുനാഗപ്പള്ളി എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."