HOME
DETAILS

കളമശേരി ബസ്  കത്തിക്കല്‍: സാക്ഷി  വിസ്താരം മാറ്റിവച്ചു

  
backup
May 10, 2019 | 8:50 PM

%e0%b4%95%e0%b4%b3%e0%b4%ae%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിന്റെ സാക്ഷി വിസ്താരം 25ലേക്ക് മാറ്റി. കേസിലെ പ്രധാന സാക്ഷിയായ ബസ് ഡ്രൈവര്‍ ഇന്നലെ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിവച്ചത്. കേസില്‍ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉള്‍പ്പെടെ ആറു പ്രതികള്‍ മാത്രമാണ് ഇന്നലെ എന്‍.ഐ.എ കോടതിയില്‍ ഹാജരായത്.
ബംഗളൂരുവിലെ ജയിലില്‍ കഴിയുന്നതിനാല്‍ തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി, ഉമ്മര്‍ ഫാറൂഖ്, താജുദ്ദീന്‍ എന്നിവര്‍ക്കും കോടതിയില്‍ ഹാജരാകാനായില്ല. ബംഗളൂരു ജയിലില്‍ കഴിയുന്നവരെ എന്ന് ഹാജരാക്കാന്‍ കഴിയുമെന്നത് സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാകും വിചാരണ നടപടികള്‍ സംബന്ധിച്ച കൃത്യമായ തിയതികളിലേക്ക് കോടതിക്ക് എത്താനാകൂ.
സൂഫിയ അടക്കം ആറു പ്രതികള്‍ വെള്ളിയാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതി കെ.എ അനൂപ് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയും നടപടികളില്‍ പങ്കെടുത്തു. സൂഫിയ മഅദ്‌നിക്ക് പുറമെ മജീദ് പറമ്പായി, അബ്ദുല്‍ ഹാലിം, മുഹമ്മദ് നവാസ്, ഇസ്മയില്‍, നാസര്‍ എന്നീ പ്രതികളാണ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരായത്. 2005 സെംപ്റ്റംബര്‍ ഒന്‍പതിനാണ് എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്കുള്ള തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് പ്രതികള്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  4 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  4 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  4 days ago
No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  4 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  4 days ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  4 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  4 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  4 days ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  4 days ago