സംസ്ക്കാരച്ചടങ്ങിനിടെ മോഷണം: പ്രതികള്‍ പിടിയില്‍
തൊടുപുഴ: ശവസംസ്കാര ചടങ്ങിനിടെ വീട്ടില്‍ കയറി മോഷണം നടത്തിയ കേസില്‍ പ്രതികളെ തൊടുപുഴ പൊലിസ് പിടികൂടി. കോട്ടയം പിണ്ണാക്കനാട് അമ്പാട്ട് വീട്ടില്‍ ഫ്രാന്‍സീസ്(33),പത്തനംതിട്ട എരുമേലി പ്ലാമൂട്ടിള് സുമേഷ്(38) എന്നിവരാണ് പിടിയിലായത്.
തൊടുപുഴ എസ്ഐ ജയകുമാറും സംഘവും പ്രെട്രോളിംഗ് നടത്തുന്നതിനിടെ രാത്രി കോലാനിയില്‍ വെയ്റ്റിംഗ് ഷെഡിനു സമീപത്തു നിന്നുമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോള്‍ പോക്കറ്റില്‍ നിന്നും 108840 രൂപ കണ്ടെത്തി. സ്റ്റേഷനില്‍ കൂട്ടിക്കൊണ്ട് വന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞമാസം 28,30 തീയതികളിലാണ് പൊന്‍കുന്നം ജയിലില്‍നിന്നും ശിക്ഷ കഴിഞ്ഞ് ഇരുവരും പുറത്തിറങ്ങിയത്. ഇക്കഴിഞ്ഞ 16 കോട്ടയം ചെത്തിപ്പുഴയില്‍ അനില്‍ എന്നൊരാള്‍ മരിച്ചിരുന്നു.
വീട്ടുാകരെല്ലാവരും സംസ്കാരത്തിനായി പള്ളിയില്‍ പോയ സമയത്താണ് ഇരുവരും മോഷണം നടത്തിയത്. അനിലിന്റെ പിതാവിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."