സഹകരണം ഉറപ്പാക്കണം; നിയമലംഘനം അനുവദിക്കില്ല
ചെറുവത്തൂര്‍: മടക്കര തുറമുഖത്തുണ്ടായ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ ആര്‍.ഡി.ഒ യോഗം വിളിച്ചു ചേര്‍ത്തു. ബോട്ടുകളിലെയും തോണികളിലെയും തൊഴിലാളികള്‍ പരസ്പര സഹകണത്തേടെ മത്സ്യബന്ധനം നടത്താന്‍ തയാറാകണമെന്ന് യോഗംആവശ്യപ്പെട്ടു.
ബോട്ടുടമകള്‍ ഇന്ന് 11ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുന്നില്‍ ബോട്ടുകളുടെ രേഖകളുമായി ഹാജരാകണം. കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പട്രോളിങ്ങ് നടത്തിയത്.
അതിന്റെ ഭാഗമായി പിടിച്ചെടുത്ത ബോട്ടുകള്‍ മോചിപ്പിച്ച് കൊണ്ടുപോയ നടപടി അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിക്കരുത്. കരയോട് ചേര്‍ന്നുള്ള മത്സ്യബന്ധനം നിയമപ്രകാരം തെറ്റാണ്.
ഇത് മത്സ്യങ്ങളുടെ പ്രജനത്തെ പ്രതികൂലമായി ബാധിക്കും. നിയമ ലംഘനം കണ്ടെത്തിയാല്‍ തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കാം.
ബോട്ട് ഉടമകള്‍, പൊലിസ്, ഫിഷറീസ് വകുപ്പ് അധികൃതര്‍ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."