അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ല; ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ സമരം ആരംഭിച്ചു
മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി വീട്ടമ്മക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് അപ്പപ്പാറ ഫോറസ്റ്റ് ഓഫിസില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.
കഴിഞ്ഞ ജൂണ്‍ നാലിനാണ് ബ്രഹ്മഗിരി ബി എസ്റ്റേറ്റില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവെയാണ് പാര്‍സി കോളനിയിലെ ലീല (42)നെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ വാരിയെല്ല് പൊട്ടുകയും വലത് കൈ പൊട്ടുകയും ചെയ്തു. എന്നാല്‍ ആശുപത്രി ചിലവിനായി പത്തായിരം രൂപ വനം വകുപ്പ് നല്കിയതല്ലാതെ മറ്റ് നഷ്ടപരിഹാരം നല്‍കിയില്ലെന്നും ലീല പറയുന്നു. തുടര്‍ന്നാണ് കിടപ്പലിയായ ലീലക്ക് സര്‍ക്കാര്‍ നല്കുന്ന രണ്ട് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനില്‍ ജനകീയ സമതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. അര്‍ഹമായ നഷ്ട പരിഹാരം നല്‍കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരുക്കേറ്റ ലീലയെ ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ കിടത്തിയാണ് പ്രതിഷേധം. പരസഹായമില്ലാതെ ലീലക്ക് മറ്റ് കാര്യങ്ങളൊന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."