ഉണ്ണിത്താനുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന്, ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേരെ സി.പി.എം പുറത്താക്കി
കാസര്‍കോട്: കള്ളവോട്ട് ആരോപണത്തിനു പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ എതിര്സ്ഥാനാര്ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചതായും പരാതി. ഇതേ തുടര്‍ന്ന് കാസര്‍കോട് രണ്ട് സി.പി.എം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
എന്നാല്‍ ഏരിയാ കമ്മിറ്റിയുടെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചതിനുള്ള പ്രതികാര നടപടിയായാണ് പാര്‍ട്ടിയില്‍ നിന്ന് തങ്ങളെ പുറത്താക്കിയതെന്നാണ് നടപടടി നേരിട്ടവര്‍ ഉയര്‍ത്തുന്ന ആരോപണം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജ്മോഹന്‍ ഉണ്ണിത്താന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ രണ്ട് പേരെ സിപിഎം പുറത്താക്കിയിരിക്കുന്നത്.
കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും ബദ്രിയ്യ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബിനെയുമാണ് പുറത്താക്കിയത്.
രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി ഇരുവരും പ്രവര്‍ത്തിച്ചുവെന്ന് കാണിച്ചാണ് നടപടിസ്വീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."