മുഹമ്മയില്‍ അയല്‍വാസികളായ രണ്ട് കുട്ടികള്‍ കായലില്‍ മുങ്ങിമരിച്ചു
ആലപ്പുഴ: ആലപ്പുഴ മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപം കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.
വേമ്പനാട് കായലില്‍ കുളിക്കാനിറങ്ങിയ അയല്‍വാസികളായ വിദ്യാര്‍ഥികളാണ് മുങ്ങി മരിച്ചത്. മുഹമ്മ പഞ്ചായത്ത് 11ാം വാര്‍ഡിലെ കാട്ടിപ്പറമ്പില്‍ വീട്ടില്‍ ബെന്നി ജോസഫിന്റെ മകന്‍ നെബിന്‍(17), കിഴക്കേവെളി വീട്ടില്‍ ജോസ്‌കുട്ടിയുടെ മകന്‍ ജിയോ(ജോസഫ് 14) എന്നിവരാണ് മരിച്ചത്.
മുഹമ്മയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമായിരുന്നു അപകടം. നെബിന്റെ സഹോദരന്‍ നോബിളിന്റെ ആദ്യകുര്‍ബാന ചടങ്ങിന് ശേഷം വൈകിട്ടോടെ കൂട്ടുകാര്‍ക്കൊപ്പം കായലില്‍ കുളിക്കാന്‍ പോയതായിരുന്നു ഇരുവരും. മൂന്ന് പേരാണ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ നെബിനും ജിയോയും ചെളിയില്‍ അകപ്പെടുകയായിരുന്നു. മണ്ണെടുത്ത ഭാഗമായിരുന്നതിനാല്‍ ഇവിടെ നല്ല ആഴവും ചെളിയും ഉണ്ായിരുന്നു.
നാട്ടുകാരും മുഹമ്മ ബോട്ട് ജെട്ടിയിലെ റസ്‌ക്യൂ ബോട്ടും എത്തിയാണ് കായലില്‍ നിന്ന് ഇവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ മുഹമ്മ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കഞ്ഞിക്കുഴി ജി.എസ്.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു നെബിന്‍. പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച് ഉന്നത പഠനത്തിനുള്ള തയാറെടുപ്പിലായിരുന്നു. ഷാര ബെന്നിയാണ് മരിച്ച നെബിന്റെ മാതാവ്. മുഹമ്മ മദര്‍ തെരേസ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ജിയോ. മാതാവ്: ഷീല. സഹോദരി: ലിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."