തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആറുകോടി നല്‍കിയിട്ടില്ല; മകന്റെ ആരോപണം നിഷേധിച്ച് എഎപി സ്ഥാനാര്‍ഥി
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ആറു കോടി രൂപ നല്‍കിയെന്ന ആരോപണം നിഷേധിച്ച് എഎപി സ്ഥാനാര്‍ത്ഥി ബല്‍ബീര്‍ സിംഗ്. ബല്‍ബീര്‍ സിംഗിന്റെ മകന്‍ ഉദയ് ആയിരുന്നു പിതാവ് സീറ്റ് ലഭിക്കാന്‍ കേജ്‌രിവാളിനു പണം നല്‍കിയെന്ന് ആരോപിച്ചത്. പശ്ചിമ ഡല്‍ഹി സ്ഥാനാര്‍ഥിയാവാന്‍ പിതാവ് ആറ് കോടി നല്‍കിയെന്നായിരുന്നു മകന്‍ ഉദയ് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിന്റെ മതിയാ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ഉദയ് അവകാശപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ മകന്റെ ആരോപണം ബല്‍ബിര്‍ സിങ് നിഷേധിച്ചു. വിവാഹമോചനത്തിനു ശേഷം താനും ഭാര്യയും ഒരുമിച്ചല്ല താമസിക്കുന്നതെന്നും മകന്റെ ഉത്തരവാദിത്തം ഭാര്യക്കാണെന്നും ബല്‍ബിര്‍ സിങ് പറഞ്ഞു. വളരെ വിരളമായേ മകനോടു സംസാരിക്കാറുള്ളൂ. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ബല്‍ബീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നുമാസം മുമ്പാണു പിതാവ് എഎപിയില്‍ ചേര്‍ന്നതെന്നും അണ്ണാ ഹസാരെയുടെ സമരത്തില്‍ പങ്കാളിയല്ലാതിരുന്നിട്ടും എങ്ങനെയാണു തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതെന്നും ഉദയ് ചോദിച്ചിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനു പണം ചോദിച്ചപ്പോള്‍ പിതാവ് തന്നില്ലെന്നും കാരണം അന്വേഷിച്ചപ്പോഴാണ് പണം രാഷ്ട്രീയ േനട്ടത്തിന് ഉപയോഗിച്ചെന്നു മനസ്സിലായതെന്ന് ഉദയ് പറയുന്നു. സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റാരോപിതനായ സജ്ജന്‍ കുമാറിനെ മോചിപ്പിക്കുന്നതിനും പിതാവ് ശ്രമിച്ചതായും ഉദയ് പറഞ്ഞിരുന്നു. വെസ്റ്റ് ഡല്‍ഹി സീറ്റിലാണ് ബല്‍ബീര്‍ സിംഗ് മല്‍സരിക്കുന്ന്. നാളെയാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."