കശ്മീരില്‍ പ്രത്യേക പ്രവിശ്യ രൂപീകരിച്ചതായി ഐ.എസിന്റെ അവകാശവാദം: പ്രതികരിക്കാതെ കേന്ദ്രം
ശ്രീനഗര്‍: ജമ്മുകശ്മിരില് പ്രത്യേക പ്രവിശ്യരൂപീകരിച്ചെന്ന് ഐ.എസ് അവകാശവാദം. ഇതാദ്യമായാണ് ഇത്തരമൊരു അവകാശവാദവുമായി രാജ്യാന്തര ഭീകര സംഘടന രംഗത്തു വരുന്നത്. കഴിഞ്ഞ ദിവസം സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കശ്മിരില്‍ 'വിലായ ഓഫ് ഹിന്ദ്' എന്ന പേരില്‍ പുതിയ പ്രവിശ്യ രൂപീകരിച്ചതായി ഐ.എസ് അവകാശവാദമുന്നയിച്ചത്. അവകാശവാദത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
ഐ.എസിന്റെ നിയന്ത്രണത്തിലുള്ള അമാഖ് ന്യൂസ് എജന്‍സിയാണ് കശ്മിരില്‍ പ്രവിശ്യ രൂപീകരിച്ചതായി കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചത്. ഇതിനുപിന്നാലെ കശ്മിരിലെ ഷോപ്പിയാന്‍ ജില്ലയില്‍ അംശിപോറയില്‍ ഐ.എസ് ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റതായും ഏജന്‍സി പറയുന്നു.
ഐ.എസിന്റെ അവകാശവാദം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ അഷ്ഫാഖ് അഹമ്മദ് സോഫിയെന്ന ഭീകരനെ സുരക്ഷാ സേന വധിച്ചതായി ജമ്മുകശ്മിര്‍ പൊലിസ് അറിയിച്ചു.
പുതിയ പ്രവിശ്യ രൂപീകരിച്ചെന്ന അവകാശവാദത്തിന് ബലം നല്കുന്ന തെളിവുകളും ന്യൂസ് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."