HOME
DETAILS
MAL
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ്: മാര്‍ക്കറ്റ് അടക്കും
backup
September 23 2020 | 10:09 AM
കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരില്‍ നടത്തിയ പരിശോധനയിലാണ് 232 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനസാധ്യത കണക്കിലെടുത്ത് പാളയം മാര്‍ക്കറ്റ് ഉടന്‍ അടയ്ക്കും.
പുറത്ത് നിന്നുള്ള കുറച്ച് പേര്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാവരും പോര്‍ട്ടര്‍മാരും കച്ചവടക്കാരും മാര്‍ക്കറ്റിലെ തൊഴിലാളികളുമാണ്.കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ രീതിയിലാണ് കോഴിക്കോട് ജില്ലയില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ കണക്ക്. കഴിഞ്ഞയാഴ്ച സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മാത്രം 113 പേര്‍ക്ക് രോഗം ബാധിച്ചതോടെ മാര്‍ക്കറ്റ് അടച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."