HOME
DETAILS
MAL
സുദര്ശന് ടി.വി ചട്ടലംഘനം നടത്തി; കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍
backup
September 23 2020 | 14:09 PM
ന്യൂഡല്‍ഹി: സ്വകാര്യ ചാനല്‍ സുദര്ശന് ടി.വി ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന കാരണത്താല്‍ സുദര്ശന് ടി.വിയുടെ ചാനല്‍ പരിപാടി പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തി വയ്ക്കാന്‍ നേരത്തേ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. മുസ്ലികള് യു.പി.എസ്.സിയിലേക്ക് നുഴഞ്ഞുകയറുന്നുവെന്ന എപിസോഡ് സംപ്രേഷണം ചെയ്ത ബിന്ദാല് ബോസ് പരിപാടിയാണ് സുപ്രിം കോടതി തടഞ്ഞത്. മുസ്ലിം വിരുദ്ധ വിവാദ പരിപാടി നിര്‍ത്തി വെക്കണമെന്നും അന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ, കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചാനല്‍ പ്രോഗ്രാം കോഡ് ലംഘിച്ചെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."