HOME
DETAILS
MAL
പെന്റിങ് രഹിത നഗരസഭയാകാന്‍ കോട്ടക്കല്‍
backup
July 23 2016 | 00:07 AM
കോട്ടക്കല്‍: നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഫയലുകള്‍ ഇനിമുതല്‍ ചുവപ്പുനാടയില്‍ കുടുങ്ങില്ല. പെന്റിങ് രഹിത നഗരസഭയാകുക എന്ന ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിലാണ് കോട്ടക്കല്‍ നഗരസഭ. കര്‍ഷക ആവശ്യങ്ങളും ക്ഷേമ പെന്‍ഷനുകളുമടക്കം കെട്ടിക്കിടക്കുന്ന ഫയലുകളെല്ലാം ഈ മാസം ഇരുപത്തഞ്ചിനകം തീര്‍പ്പാക്കാനാണ് തീരുമാനം. തീര്‍പ്പാക്കാതെ കിടക്കുന്ന ഏതെങ്കിലും ഫയലുകള്‍ ഉണ്ടെങ്കില്‍ അറിയിക്കണം. ഫയലുകളെ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ഉടന്‍ പരിഹാരമുണ്ടാക്കുന്ന പദ്ധതിയാണ് ഇത്. ആഗസ്റ്റില്‍ പെന്റിങ് രഹിത നഗരസഭയാക്കി പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."