ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാന്‍ റെഡ്മി 6
ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഏറേ പ്രിയമുള്ളതാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേയ്ക്ക്
സെപ്റ്റംബര്‍ അഞ്ചിന് ഷവോമി മൂന്ന് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഫോണുകളുടെ പേര് കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും റെഡ്മി6, റെഡ്മി 6എ, റെഡ്മി 6പ്രോ എന്നിവയാവുമെന്നാണ് കരുതുന്നത്.
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ഉല്‍പാദകരായ റെഡ്മി ആറാം ശ്രേണിയിലെ ഫോണുകള്‍ ഉടനെ പുറത്തിറങ്ങുമെന്ന് ടീസറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
റെഡ്മി 6, റെഡ്മി 6എ, റെഡ്മി പ്രോ എന്നിവക്ക് ഡ്യുവല്‍ വോള്‍ട്ട് ഉണ്ടാവുമെന്ന് ടീസറില്‍ വ്യക്തമാക്കുന്നുണ്ട്.
ഡ്യുവല്‍ വോള്‍ട്ട് എച്ച്ഡിയൊടൊപ്പം തന്നെ വേഗതയെറിയ ഡാറ്റയും ലഭ്യമാവുമെന്ന ഉറപ്പും ലഭിക്കുന്നുണ്ട്. രണ്ട് സിമ്മുകളിലുമായി ഉപഭോക്താക്കള്‍ക്ക് 4ജി ഉപയോഗിക്കാന്‍ സാധിക്കും.
റെഡ്മി 6ല്‍ 4ജിബി റാമിനോടൊപ്പം തന്നെ 64ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുണ്ട്. റെഡ്മി 6എയില്‍ 2ജിബി റാമിനൊടാപ്പം 16ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. റെഡ്മി6 പ്രോയില്‍ 4ജിബി റാമിനൊടൊപ്പം 64ഇന്റേണല്‍ സ്റ്റോറേജുണ്ട്. കൂടാതെ ക്വാല്‍കോം സ്‌നാപ്രഡാഗണ്‍ 625 പ്രോസസറുമുണ്ട്.
കഴിഞ്ഞ ജൂലായില്‍ തന്നെ റെഡ്മി6, റെഡ്മി6 എ, റെഡ്മി6 പ്രോ എന്നിവ ചൈനയില്‍ പുറത്തിറക്കിയിരുന്നു.
#DeshKeNayeSmartphones coming soon! RT if you're excited. pic.twitter.com/0zEHfGE247
— Redmi India (@RedmiIndia) August 30, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."