ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് വാഹനം ഓടിക്കാം
കോയമ്പത്തൂര്‍: ശുദ്ധജലം ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ കഴിയുമോ? സ്വപ്നത്തില്‍ മാത്രമെന്നായിരിക്കും പലരുടെയും അഭിപ്രായം. എന്നാല്‍ കോയമ്പത്തൂര്‍ സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനീയര്‍ പറയുന്നത് എല്ലാവരുടെയും സ്വപ്നത്തില്‍ മാത്രമുള്ളത് താന്‍ യാഥാര്‍ഥ്യമാക്കിയെന്നാണ്.
എസ് കുമാരസാമിയെന്ന എന്‍ജിനീയറാണ് താന്‍ ശുദ്ധീകരിച്ചെടുത്ത വെള്ളം ഉപയോഗിച്ച് കാര്‍ ഓടിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നത്. 2018ല്‍ തനിക്ക് കേന്ദ്ര സര്‍ക്കാര്‍ കണ്ടുപിടിത്തത്തിന് പേറ്റന്റ് നല്‍കിയിട്ടുണ്ടെന്നും ജപ്പാനില്‍ നടക്കുന്ന എക്സിബിഷനില്‍ തന്റെ കണ്ടുപിടിത്തം പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ കണ്ടുപിടിത്തം തുടക്കത്തില്‍ പഴയ ജീപ്പിലാണ് ഉപയോഗപ്പെടുത്തിയത്. ഇതില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് മറ്റ് എന്‍ജിനുകളിലേക്കും വെള്ളം ഉപയോഗിച്ചത്. വെള്ളത്തില്‍ അധികമായുള്ള ഹൈഡ്രജന്‍ കത്തുന്നതോടെ വാഹനങ്ങള്‍ക്ക് മുന്നോട്ടുപോകാനുള്ള ശക്തിയുണ്ടാകുമെന്നാണ് ഇയാള്‍ പറയുന്നത്. 100 സി.സി ശേഷിയുള്ള എന്‍ജിനിലാണ് ആദ്യം വെള്ളം പരീക്ഷിച്ചത്. ഈ പരീക്ഷണം വിജയിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചുവെന്നും ഇയാള്‍ പറയുന്നു.
ഏതാനും മാസം മുന്‍പ് ജപ്പാനിലെ ടോക്യോയില്‍ തന്റെ സ്ഥാപനത്തിന്റെ ഒരു ശാഖ തുടങ്ങിയിട്ടുണ്ട്. 10 ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് 200 കി.മീറ്റര്‍ യാത്ര ചെയ്യാനാകുമെന്നാണ് ഇയാളുടെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."