ഇന്തോനേഷ്യയില്‍ നൂറ്റമ്പതോളം തടവുകാര്‍ ജയില്‍ ചാടി
ജക്കാര്‍ത്ത: സുമാത്ര ദ്വീപിലെ ജയിലില്‍ നിന്ന് നൂറ്റമ്പതോളം തടവുകാര്‍ രക്ഷപ്പെട്ടു. തടവുകാര്‍ക്കിടയില്‍ കലഹമുണ്ടായ ശേഷമാണ് സിയാക് ജില്ലയിലെ തടവറയില്‍ നിന്ന് പുലര്‍ച്ചെ കുട്ടിതടവുകാരുള്പ്പെടെ ജയില്‍ ചാടിയതെന്ന് പൊലിസ് പറഞ്ഞു.
എന്നാല്‍ ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച അധികൃതര്‍ 115 പേരെ പിടികൂടി ജയിലിലെത്തിച്ചതായി റിയാവു പ്രവിശ്യയിലെ പൊലിസ് മേധാവി വിദോദോ പ്രിഹാസ്ടപോ പറഞ്ഞു.
ഈ ജയിലില്‍ 650ലേറെ തടവുകാരുണ്ട്. ബാക്കിയുള്ളവര്‍ക്കായി പൊലിസും സൈന്യവും പ്രദേശവാസികളുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. ലഹരിമരുന്നുപയോഗിച്ചതിന് തടവുകാരില്‍ ചിലരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിച്ചതിനെ തുടര്‍ന്നാണ് ജയിലില്‍ കലാപമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. സംഘര്‍ഷത്തിനിടെ മൂന്നു തടവുപുള്ളികള്‍ക്ക് കത്തിക്കുത്തിലും ഒരു പൊലിസുകാരന് വെടിയേറ്റും പരിക്കേറ്റു. അസൗകര്യങ്ങളും ആള്‍ത്തിരക്കും മൂലം പൊറുതിമുട്ടുന്ന ഇന്തോനേഷ്യന്‍ ജയിലുകളില്‍ ജയില്‍ച്ചാട്ടം പതിവാണ്. 2013ല്‍ ഭീകരവാദി ഉള്‍പ്പെടെ 150 പേര് ജയില്‍ ചാടി രക്ഷപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."