HOME
DETAILS
MAL
ആലിപ്പറമ്പ് പെരുമ്പാലപ്പാറ കണ്ണത്തുംപടി റോഡ് തകര്‍ച്ചയില്‍
backup
July 23 2016 | 00:07 AM
കരിങ്കല്ലത്താണി: ആലിപ്പറമ്പ് പഞ്ചായത്തിലെ പെരുമ്പാലപ്പാറ കണ്ണത്തുംപടി റോഡ് മഴയില്‍ ചളിക്കുളമായത് യാത്രക്കാരെ വലക്കുന്നു. ചളി കാരണം റോഡിന്റെ 40മീറ്റര്‍ ദൂരത്തോളം കാല്‍നടയാത്രക്കാര്‍ക്ക് പോലും നടക്കാനാവാത്ത അവസ്ഥയാണ്.
ഗ്രാമസഭകളിലും മറ്റും റോഡ് നന്നാക്കണമെന്ന് പല തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. ഓട്ടോയും ഇരു ചക്രവാഹനങ്ങളും ഇതുവഴി വരാത്തതിനാല്‍ കച്ചവട സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ പോലും കൊണ്ട@ുവരാനാവാത്ത അവസ്ഥയിലാണ്.
പഞ്ചായത്തിലെ പഴയ റോഡുകളിലൊന്നായ ഇവിടെ കണ്ണത്തുംപടി മുതല്‍ ചേരാണ്ട@ി വരെയുള്ള ഭാഗം ടാറിങ്ങും ബാക്കിഭാഗം കോണ്‍ക്രീറ്റുമാണുള്ളത്. ആലിപ്പറമ്പ് തച്ചനാട്ടുകര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണ്.
റോഡ് നന്നാക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."