സ്വയം തൊഴില്‍ വായ്പ നല്കുന്നു
ഹരിപ്പാട്: കാര്‍ത്തികപ്പളളി താലൂക്കിലെ ഓ.ബി.സി, മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്ന 18നും 55നും മധ്യേ പ്രായമുളളവര്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് സ്വയം തൊഴില്‍ വായ്പകള്‍ നല്കുന്നു.
ഗ്രാമപഞ്ചായത്ത് 98000 രൂപയും, നഗര പ്രദേശത്ത് 1,20,000 രൂപയ്ക്കും താഴെ ആയിരിക്കണം കുടുംബ വാര്‍ഷിക വരുമാനം. ഒ.ബി.സിക്ക് 5 ലക്ഷം വരെ 6ശതമാനവും അതിനുമുകളില്‍ 10 ലക്ഷം വരെ 7ശതമാനവുമാണ് പലിശനിരക്ക്. മത ന്യൂനപക്ഷത്തിന് 15 ലക്ഷംരൂപവരെ 6 ശതമാനമാണ് പലിശ.
ആറുലക്ഷത്തിനു താഴെ കുടുംബ വാര്‍ഷിക വരുമാനമുളള പുരുഷന്മാര്ക്ക് 8ശതമാനം നിരക്കിലും സ് ത്രീകള്‍ക്ക് 6ശതമാനം നിരക്കിലും പരമാവധി 21 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
വായ്പക്ക് വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. അപേക്ഷാഫാറത്തിന് ഹരി പ്പാട് എസ്.എന്‍.ഡി.പി ബില്‍ഡിംഗിലെ കോര്‍പ്പറേഷന്റെ ഉപജില്ലാ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ 04792412110, 9496558758.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."