കണ്ണൂര്‍ വിമാനത്താവളം: തൊഴിലാളി പണിമുടക്ക് പിന്‍വലിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ എന്‍ജിനിയറിങ്(മെക്കാനിക്കല്‍)വിഭാഗത്തിലെ തൊഴിലാളികള്‍ പണിമുടക്ക് പിന്‍വലിച്ചു. പിരിച്ചു വിട്ട തൊഴിലാളികളില്‍ 16 തൊഴിലാളികളെ തിരിച്ചെടുക്കാനും മറ്റുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും തിരുമാനിച്ചു.
സെക്ഷനിലെ 185 തൊഴിലാളികളില്‍ 118 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ് അന്യസംസ്ഥാന തൊഴിലാളികളെ നിലനിര്‍ത്തിയാണ് പരിസരവാസികളെ പിരിച്ചുവിട്ടത്. കോട്ടയം സ്വദേശി പി മനൂപിനെ കഴിഞ്ഞദിവസം പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ഇയാള്‍ കണ്ണൂര്‍ താലൂക്ക് ഓഫിസ് പരിസരത്തെ മരത്തില്‍കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ പണിമുടക്കാരംഭിച്ചത്. ഇന്നലെ പണിമുടക്ക് പൂര്‍ണമായിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് എല്‍.ആന്‍ഡ് ടി അധികൃതര്‍ യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആനൂകൂല്യം നല്‍കാനും മറ്റുള്ളവരെ തിരിച്ചെടുക്കാനും തിരുമാനിച്ചത്. സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് ഉച്ചയോടുകൂടി തൊഴിലാളികള്‍ ജോലിക്ക് കയറി. യൂണിയനുകളെ പ്രതിനിധീകരിച്ച് പി കൃഷ്ണന്, വി.വി.ചന്ദ്രന്, രാജന് പുതുകുടി, സത്യന്കൊമ്മേരി എന്നിവരും എല്‍.ആന്‍.ടി പ്രതിനിധികളായി കെ സന്തോഷ്, ബാലകൃഷ്ണന് എന്നിവരും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."