HOME
DETAILS
MAL
പാലാരിവട്ടം പാലം നിര്‍മാണം എട്ടുമാസത്തിനകം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി
backup
September 24 2020 | 03:09 AM
തിരുവനന്തപുരം: സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പാലാരിവട്ടം പാലം നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇ ശ്രീധരനുമായി സംസാരിച്ചുവെന്നും നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എട്ടുമാസത്തിനകം പണി പൂര്‍ത്തിയാക്കാനാകുമെന്ന് ശ്രീധരന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേട് ചരിത്രത്തിലെ അപൂര്‍വ സംഭവമാണ്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. നഗ്നമായ അഴിമതിയാണ് പാലം നിര്‍മാണത്തില്‍ നടന്നിരിക്കുന്നത്.
ഇത് യു.ഡി.എഫ് ഭരണകാലത്ത് നടന്ന അഴിമതികളില്‍ ഒന്നു മാത്രമാണ്. കുറ്റം ചെയ്തവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും. അഴിമതിയിലൂടെ ഖജനാവ് കൊള്ളയടിച്ചവരെക്കൊണ്ട് കണക്കുപറയിക്കുക നാടിന്റെ ഉത്തരവാദിത്വമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."