പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാന്‍ സഹായിക്കാമെന്ന് ബി.ജെ.പി എം.എല്‍.എ
മുംബൈ: വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ യുവാക്കളെ സഹായിക്കാമെന്ന വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ. ഘട്കോപ്പര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാം കദം ആണ് വിവാദ പ്രസ്താവന നടത്തിയത്. ഒരു പൊതു പരിപാടിക്കിടയിലായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള പെണ്‍കുട്ടിയാണെങ്കില്‍ വീട്ടുകാര്‍ക്കും അവളെ ഇഷ്ടമാണെങ്കില്‍ തട്ടിക്കൊണ്ടുവരാം. അതിനായി താന്‍ സഹായിക്കാമെന്നും തന്റെ ഫോണില്‍ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ പറയുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍വിവാദമാണ് ഉയര്‍ന്നത്. എന്‍.സി.പി എം.എല്‍.എ ജിതേന്ദ്ര അവാഹദ് ആണ് വിഡിയോ പുറത്തുവിട്ടത്.
മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നതിന്റെ തെളിവാണ് ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശത്തിലൂടെ വ്യക്തമായതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം തന്റെ പരാമര്‍ശം വളച്ചൊടിക്കുകയാണ് ഉണ്ടായതെന്ന ന്യായീകരണവുമായി എം.എല്‍.എ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."