ഹഖാനി ഗ്രൂപ്പ് സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനി മരിച്ചെന്ന് താലിബാന്‍
കാബൂള്‍: ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പ് സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനി മരിച്ചെന്ന് അഫ്ഖാന്‍ താലിബാന്‍. ദീര്‍ഘകാലമായി അദ്ദേഹം അസുഖബാധിതനായിരുന്നുവെന്ന് താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജലാലുദ്ദീന്‍ ഹഖാനിയുടെ മകന്‍ സിറാജുദ്ദീന്‍ ഹഖാനിയാണ് നിലവില്‍ ഹഖാനി ഗ്രൂപ്പിനെ നയിക്കുന്നത്. മരണ തിയതിയും സ്ഥലവും പ്രസ്താവനയില്‍ വ്യക്തമാക്കുന്നില്ല.
1980ല്‍ റഷ്യയുടെ അഫ്ഗാന്‍ അധിനിവേഷത്തെ ചെറുക്കാനാണ് പാകിസ്താന്റെയും യു.എസിന്റെയും സഹായത്തോടെ ജലാലുദ്ദീന്‍, ഹഖാനി ഗ്രൂപ്പ് രൂപീകരിക്കുന്നത്. താലിബാനുമായും അല്‍ ഖാഇദിയുമായും മികച്ച ബന്ധമായിരുന്നു ഹഖാന ഗ്രൂപ്പിനുണ്ടായിരുന്നത്.
മുല്ലാ ഉമറിന്റെ താലിബാന്‍ ഭരണകാലത്ത് അഫ്ഗാനിലെ കാബിനറ്റ് മന്ത്രിയായി ജലാലുദ്ദീന്‍ പ്രവര്‍ത്തിച്ചിരുന്നു. അഫ്ഗാനില്‍ നിലവില്‍ ഏറ്റവും തീവ്രവാദ മുഖമുള്ള ഹഖാനി ഗ്രൂപ്പിന് രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ സഹായം നല്‍കിയിരുന്നുവെന്ന് യു.എസ് സമ്മതിച്ചിരുന്നു.
എന്നാല്‍ ലോക വ്യാപാര സംഘടനക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഹഖാനി-യു.എസ് ബന്ധങ്ങളില്‍ വിള്ളല്‍ വീണിരുന്നു. അഫ്ഗാനിലെ തീവ്രവാദി ആക്രമണമങ്ങളില്‍ ഹഖാനിക്ക് മുഖ്യമായ പങ്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."