പ്ലസ്‌വണ്‍ പ്രവേശനം: മുക്കാല്‍ ലക്ഷം സീറ്റുകള്‍ കുറവ്്
മലപ്പുറം: സംസ്ഥാനത്ത് പ്ലസ്‌വണ്‍ സ്‌കൂള്‍ പ്രവേശനത്തിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മുക്കാല്‍ ലക്ഷത്തോളം സീറ്റുകളുടെ കുറവ്്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം സീറ്റ് വര്‍ധനവോ ആനുപാതിക വര്‍ധനവോ നടക്കാത്തതാണ് സ്‌കൂളുകളില്‍ സീറ്റ് കുറയാന്‍ കാരണം. ഇത് എസ്.എസ്.എല്‍.സി ജയിച്ച് പ്ലസ്‌വണ്‍ പ്രവേശനം കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെ വലയ്ക്കും
അപേക്ഷകരുടെ എണ്ണം മുന്നില്‍ക്കണ്ട് പ്ലസ്‌വണ്‍ സീറ്റുകളില്‍ കാലങ്ങളായി സര്‍ക്കാര്‍ ആവശ്യത്തിനനുയോജ്യമായ വര്‍ധനവ് (മാര്‍ജിനല്‍ ഇന്‍ഗ്രീസ് )വരുത്താറുണ്ട്. 50 കുട്ടികളുള്ള ബാച്ച് ഒന്നില്‍ ആദ്യഘട്ടത്തില്‍ 20 ശതമാനവും പിന്നീട് പത്തുശതമാനവും വര്‍ധനവാണ് വരുത്താറുള്ളത്. ഇതില്‍ 20 ശതമാനം (ഒരു സീറ്റില്‍ പത്ത് സീറ്റ്) വര്‍ധനവ് ഏകജാലക പ്രവേശനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഉണ്ടാവാറുണ്ട്. ആദ്യഘട്ടത്തില്‍തന്നെ കുട്ടികള്‍ക്ക് അപേക്ഷിക്കാന്‍ സൗകര്യം ചെയ്യാന്‍ ഉദ്ദേശിച്ചാണിത്. ഇതാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇതുവരെ നടക്കാത്തത്.
ഏകജാലക സംവിധാന പ്രകാരം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ 3,08,084 മെറിറ്റ് സീറ്റുകളിലേക്കാണ് പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചത്. മാര്‍ജിനല്‍ ഇന്‍ഗ്രീസ് ഉള്‍പ്പെടെയാണിത്. ഇതേ സ്ഥാനത്ത്് ഇക്കുറി 2,39,044 മെറിറ്റ് സീറ്റുകളിലേക്ക് മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ അവസരമുള്ളൂ. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ സ്‌പോര്‍ട്‌സ് മെറിറ്റ് സീറ്റുകള്‍ കൂടിയായാലും മെറിറ്റ് സീറ്റുകളുടെ എണ്ണം ഇക്കുറി രണ്ടരലക്ഷം കടക്കില്ല. സര്‍ക്കാരിന് അധിക ബാധ്യത വരുത്താതെ നിലവിലുള്ള ബാച്ചുകളില്‍ തന്നെ കൂടുതല്‍ കുട്ടികളെ ഇരുത്തുന്ന രീതിയാണ് മാര്‍ജിനല്‍ ഇന്‍ഗ്രീസ്. സര്‍ക്കാര്‍ മേഖലയില്‍ 35,750ഉം എയ്ഡഡ് മേഖലയില്‍ 39,440 സീറ്റും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ 75,190 സീറ്റുകളാണ് മാര്‍ജിനല്‍ ഇന്‍ഗ്രീസ് വഴി വര്‍ധിച്ചത്്. പ്ലസ്‌വണ്‍ സീറ്റ്ക്ഷാമം രൂക്ഷമായ മലപ്പുറം ഉള്‍പ്പെടെയുള്ള മലബാര്‍ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക്് മാര്‍ജിനല്‍ ഇന്‍ഗ്രീസ് ഏറെ ആശ്വാസമാവാറുണ്ട്.
മാര്‍ജിനല്‍ ഇന്‍ഗ്രീസ് വഴി മലപ്പുറം ജില്ലയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 12,410 സീറ്റ് കൂടിയിരുന്നു. കോഴിക്കോട് (8,760), വയനാട് (2,369), കണ്ണൂര്‍ (7,590), കാസര്‍കോട് (3,660)എന്നിങ്ങനെയാണ് വര്‍ധിച്ചത്്. ഈ മാസം 16 വരെയാണ് പ്ലസ്‌വണ്‍ അപേക്ഷയ്ക്കുള്ള സമയം. ഇതുപ്രകാരം 20ന് ട്രയല്‍ അലോട്ട്‌മെന്റും 24ന് ആദ്യ അലോട്ട്‌മെന്റും നടക്കും.
പ്ലസ്‌വണ്‍ പ്രവേശന നടപടികള്‍ നേരത്തെയാക്കി ഇക്കുറി ജൂണ്‍ മൂന്നിന് ക്ലാസുകള്‍ തുടങ്ങുമെന്നും ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. മാര്‍ജിനല്‍ ഇന്‍ഗ്രീസ് വൈകുന്നതുകാരണം സീറ്റ് സാധ്യതയുള്ള പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ പ്ലസ്‌വണ്‍ ക്ലാസിലെത്താമെന്ന മോഹവും വിഫലമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."