കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തിയതായി പരാതി: സംഭവിച്ചത് ക്ലറിക്കല്‍ തെറ്റ്, ചികിത്സയില്‍ കഴിയുകയാണെന്ന് കെ.എം അഭിജിത്ത്
തിരുവനന്തപുരം: വ്യാജ പേര് നല്‍കി കൊവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയില്‍ മറുപടിയുമായി
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. സംഭവിച്ചത് ക്ലറിക്കല്‍ തെറ്റാണ്.നിലവില്‍ കൊവിഡ് പോസിറ്റീവാണെന്നും ചികിത്സയിലാണെന്നും അഭിജിത്ത് പറഞ്ഞു
ആശുപത്രിയിലെ കാര്യങ്ങള്‍ എല്ലാം ചെയ്തത് സഹപ്രവര്‍ത്തകനായ ബാഹുല്‍ ആണ്. ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച ക്ലറിക്കല്‍ തെറ്റാണ് ഇതെന്നാണ് ബാഹുല്‍ തന്നെ അറിയിച്ചതെന്നും കെ.എം അഭിജിത്ത് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
''ചാനലിന്റെ കോള്‍ കഴിഞ്ഞ ഉടനെ ഞാന്‍ ബാഹുലിനെ വിളിച്ചു. നീ പേര് തെറ്റിച്ചാണോ നല്‍കിയത് എന്ന് ചോദിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നല്‍കേണ്ട കാര്യം എന്താണ്? അങ്ങനെ എങ്കില്‍ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകള്‍ നല്‍കിയാല്‍ മതിയായിരുന്നില്ലേ? അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലര്‍ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നല്‍കുന്നതെന്നും അഭിജിത്ത് ചോദിച്ചു. ബാഹുലിന്റെയും ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയത്.
https://www.facebook.com/KMAbhijithINC/posts/2785035935155720?__xts__[0]=68.ARBA2MYa2X17WF35B9SKcJpwqjJ8VeI9HCzRwi1k1eH3hX2lnAS3T3jL14BMU6cqLu9-FhkwjL-IVj1uECply7yXxswxBXGx023Cd5HbuQONuUQPpBd48BNIEVcpFJXN_L6fie6eO-D6IECHLL3Viml0n6qP2Ia-yx1IP_OMAJxFQiZHU9yFAxQn9ZSUWq5-IsuHH-3gGhr-JMXCTOioEYj0vym2_193lHdV7Sr_YRMvSrlelom-rsd-O9gBLygslKGIVGWkyStxTty5eHYxo2Y3Tq_vdSZHp3J1-ZO5C_6um26UGOwfTYC4_lYDloejGgcvynBcPP1BIRKO2Y9naolz&__tn__=-R
തിരുവനന്തപുരം പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആണ് അഭിജിത്തിനെതിരേ പൊലീസില്‍ പരാതി നല്‍കിയത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ വിലാസം നല്‍കിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നല്‍കിയിരുന്നത്. ഇത് കെ.എം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിന്റെ പരാതി. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും ക്വാറന്റൈനിലാണോയെന്ന് അറിയില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പരാതിയില്‍ പറയുന്നു. അതെ സമയം കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഈയടുത്ത ദിവസങ്ങളില്‍ നിരവധി സമരങ്ങളില്‍ സജീവമായിരുന്നു കെ.എം അഭിജിത്ത്.
സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്ന പ്രവര്‍ത്തനമാണ് ഇതെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍ പറഞ്ഞു.
[caption id="attachment_890388" align="alignnone" width="630"] പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നല്‍കിയ പരാതി[/caption]Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."