HOME
DETAILS

വ്യോമസേനാ റിക്രൂട്ട്‌മെന്റ് റാലി; 244 പേര്‍ രജിസ്റ്റര്‍ ചെയ്തു ആദ്യദിനം 400 അപേക്ഷകര്‍

  
backup
May 05 2017 | 20:05 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae%e0%b4%b8%e0%b5%87%e0%b4%a8%e0%b4%be-%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c-5



കല്‍പ്പറ്റ: ജില്ലയില്‍ ആദ്യമായി നടക്കുന്ന വ്യോമസേന റിക്രൂട്ട്‌മെന്റ് റാലിയുടെ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പ്രീ രജിസ്‌ട്രേഷന്‍ എസ്.കെ.എം.ജെ സ്‌കൂളില്‍ തുടങ്ങി. ആദ്യദിനം 244 പേരാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. നാനൂറോളം പേരാണ് രജിസ്‌ട്രേഷനായി എത്തിയിരുന്നത്.
 158 പേരുടെ രജിസ്‌ട്രേഷന്‍ വിവിധ കാരണങ്ങളാല്‍ തള്ളി. പ്രായപരിധി കഴിഞ്ഞവര്‍, സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തവര്‍, മതിയായ യോഗ്യതയില്ലാത്തത് തുടങ്ങിയ കാരണങ്ങളിലാണ് അപേക്ഷകള്‍ നിരസിച്ചത്. രാവിലെ 7 മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് രജിസ്‌ട്രേഷന്‍ നടന്നത്. ഇന്നും രാവിലെ മുതല്‍ രജിസ്‌ട്രേഷന്‍ നടക്കും. വി.എച്ച്.എസി.സി വിഭാഗത്തില്‍ നിന്നും ഹയര്‍സെക്കന്‍ഡറി വിജയിച്ചവര്‍ക്കും യോഗ്യത സര്‍ട്ടിഫിക്കറ്റ് കൈയിലില്ലാത്തവരെയും വനിതാ ഉദ്യോഗാര്‍ഥികളേയും രജിസ്‌ട്രേഷന് പരിഗണക്കില്ല. എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയിച്ച അസല്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ്, നാല് കോപ്പി ഫോട്ടോ എന്നിവ സഹിതമാണ് പ്രി-രജിസ്‌ട്രേഷനും റാലിക്കും ഹാജരാകേണ്ടത്.  പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് ഈ യോഗ്യത അടിസ്ഥാനമാക്കി രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല.
മെയ് 25 മുതല്‍ 30 വരെയാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റിക്രൂട്ട്‌മെന്റ് റാലി നടക്കുക. ഓട്ടോ ടെക്‌നീഷന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍, ഇന്ത്യന്‍ എയര്‍  ഫോഴ്‌സ് പൊലിസ്, മെഡിക്കല്‍ അസിസ്റ്റന്റ് എന്നി തസ്തികകളിലേക്കാണ് സെലക്ഷന്‍ റാലി നടത്തുത്.  രജിസ്‌ട്രേഷന് ഹാജരാക്കുന്ന നേറ്റിവിറ്റി, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റില്‍ അപേക്ഷകര്‍ ജില്ല വ്യക്തമായി രേഖപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  20 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  23 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  43 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago