'താന്നിക്കല്‍-പമ്പ്ഹൗസ് പയ്യമ്പള്ളി റോഡ് ഗതാഗത യോഗ്യമാക്കണം'
മാനന്തവാടി: മാനന്തവാടിയില്‍ നിന്ന് പയ്യമ്പള്ളിയിലേക്ക് എത്താന്‍ ഏറ്റവും എളുപ്പ മാര്‍ഗമായ താന്നിക്കല്‍-പമ്പ്ഹൗസ്- പയ്യമ്പള്ളി റോഡിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു.
കുറുവാ ദിപിലേക്കുള്ള വിനോദസഞ്ചാരികളും മറ്റും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പലവട്ടം നഗരസഭാ അധികൃതരെ സമീപിച്ചെങ്കിലും അവഗണന മാത്രമാണ് ഫലം. മാനന്തവാടി പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള റോഡുകളിലൊന്നാണിത്. കേവലം രണ്ട് കിലോമീറ്ററോളം മാത്രം ദൈര്‍ഘ്യമുളള റോഡ്
വീതി കൂട്ടി ടാറിങ് നടത്തിയാല്‍ വിനോദ സഞ്ചാരികളുള്‍പെടെ എല്ലാവര്‍ക്കും ഏറെ സഹായകരമാകും. പാടുകാണ, മിയല്‍ക്കുനി കോളനികളിലുള്ളവരുടെ ഏക ആശ്രയവും ഈ റോഡാണ്.നിലവില്‍ പാടേ തകര്‍ന്ന റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്‌കരമായിരിക്കുകയാണ്. റോഡ് ടാറിങ് നടത്തിയിട്ട് വര്‍ഷങ്ങളായി. പേരിനെങ്കിലും അറ്റകുറ്റപണി നടത്തിയിട്ട് പോലും രണ്ടു വര്‍ഷം കഴിഞ്ഞു.
കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയമായിരുന്നു ഈറോഡിന്റെ ശോച്യാവസ്ഥ. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ ഉറപ്പുകള്‍ വിജയിച്ച ശേഷം ജനപ്രതിനിധികള്‍ മറന്നെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."