HOME
DETAILS
MAL
പ്രളയം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്തവര്‍ക്ക് അവസരം
backup
September 05 2018 | 02:09 AM
തിരുവനന്തപുരം: പ്രളയ ബാധയെത്തുടര്‍ന്ന് എംപ്ലോയ്‌മെന്റ് രജിസ്്‌ട്രേഷന്‍ പുതുക്കല്‍, ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ യഥാസമയം ചെയ്യാന്‍ കഴിയാത്തവര്‍ക്കായി സമയപരിധി നീട്ടിയതായി സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.
രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ 618 രേഖപ്പെടുത്തിയിരിക്കുന്നവര്‍ക്ക് 918 വരെയും 718 രേഖപ്പെടുത്തിയിരിക്കുന്നവര്‍ക്ക് 1018 വരെയും 818 രേഖപ്പെടുത്തിയിരിക്കുന്നവര്‍ക്ക് 1118 വരെയും പുതുക്കി നല്‍കും. ഈ കാലയളവില്‍ നിയമാനുസൃതം വിടുതല്‍ എന്‍.ജെ.ഡി. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടവര്‍ക്കും ഈ കാലയളവ് ബാധകമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി അധിക യോഗ്യത രജിസ്റ്റര്‍ ചെയ്ത് വെരിഫിക്കേഷനു ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 30 ദിവസത്തെ അധിക സമയവും അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."